കൊച്ചി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

0
23

ജിദ്ദ: കൊച്ചി സ്വദേശിയായ യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. കളമശ്ശേരി കളപ്പുരക്കൽ ഹാഷിം ഇസ്മായിൽ (26) ആണ് മരിച്ചത്. നഖൽ ലോജിസ്റ്റിക്സ് കമ്പനി ജീവനക്കാരനായിരുന്നു. യാംബു ചെക്ക്പോസ്റ്റിന് സമീപം ച്ച് ഹാഷിം സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തിന് പിന്നിൽ ഇടിച്ചായിരുന്നു അപകടം.

പതിനൊന്നു മാസം മുൻപാണ് ഹാഷിം സൗദിയിൽ ജോലിക്കെത്തിയത്. മൃതദേഹം യാംബൂ ബദർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെത്തന്നെ ഖബർ അടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.