ദുബായ്: ജോലിക്കിടെ കുഴഞ്ഞു വീണു മലയാളി മരിച്ചു. വടകര വില്യാപ്പള്ളി സ്വദേശി ഇബ്രാഹിം മക്കനാരി (55) ആണ് മരിച്ചത്. മുഹൈസിൻ അൽ നാസിർ സിനിമാ റസ്റ്റോറന്റ് ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസം ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.