ദുബായിൽ കെട്ടിടത്തിൽ നിന്നു വീണ് മലയാളി യുവാവ് മരിച്ചു

0
33
siril

ദുബായ്: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സ്വദേശി സിറിൽ മാർഷൽ (30) ആണ് മരിച്ചത്. ക്ലാസിക് വിഷന്‍ ഗ്ലാസ് ആൻഡ് അലൂമിനിയം ഇന്‍സ്റ്റാളേഷന്‍ കമ്പനിയില്‍ അലൂമിനിയം ഫിറ്ററായി ജോലി ചെയ്തുവരുകയായിരുന്നു. ഇന്ന് പുലർച്ചയോടെ അൽഖൂസിലുള്ള ജോലിസ്ഥലത്തു വച്ച് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

ഒന്നാം നിലയിലെ ചുമരിനോട് ചേർത്തു വച്ചിരുന്ന ഏണി എടുത്തു മാറ്റുന്നതിനിടെ പിന്നിലേക്ക് നടക്കുമ്പോൾ താഴേക്ക് വീഴുകയായിരുന്നു. തത്ക്ഷണം മരണം സംഭവിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചിട്ടുണ്ട്. കഴക്കൂട്ടം സുകന്യ ഭവനില്‍ നെപ്പോളിയന്‍ മാർഷൽ-തങ്കമ്മ എന്നിവരുടെ മകനാണ് സിറിൽ. ഭാര്യ സൗമ്യ. നാലു വയസുകാരി ജുവല്‍ മകളാണ്.