ഹൃദയാഘാതം: കണ്ണൂർ സ്വദേശി കുവൈറ്റിൽ മരിച്ചു

0
65

കുവൈറ്റ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി കണ്ണമൂല സ്വദേശി ബഷീർ (49) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ടാക്സി ഡ്രൈവറായിരുന്നു. ഇന്ന് പുലർച്ചെ താമസസ്ഥലത്തു വച്ചാണ് ഹൃദയാഘാതമുണ്ടായത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതേദഹം നാട്ടിലേക്ക് കൊണ്ടു പോയി. സിനാസ് ആണ് ബഷീറിന്റെ ഭാര്യ. മക്കള്‍: നബില മറിയം, ഷാജ്യല്‍ റഹ്മാന്‍.