കോവിഡ് ബാധയെ തുടർന്ന് തൃശ്ശൂർ സ്വദേശി കുവൈത്തിൽ മരിച്ചു

0
22

കുവൈത്ത് സിറ്റി: കോവിഡ് ബാധയെത്തുടർന്ന് മലയാളിയായ പ്രവാസി കുസ്മിത് ശങ്കർ (40 )
കുവൈത്തിൽ നിര്യാതനായി. മിശ്രിഫ് ഫീൽഡ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
തൃശ്ശൂർ കൊളങ്ങാട്ടുകര സ്വദേശിയാണ്. കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ഹവല്ലി A യൂണിറ്റ് അംഗവുമായിരുന്നു അദ്ദേഹം. കുവൈറ്റിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്‌തുവരികയായിരുന്നു.