കുവൈത്ത് സിറ്റി: മലയാളി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട വടശേരിക്കര സ്വദേശി തെക്കേകോലത്ത് മാത്യു തോമസ് (54) ആണ് മരിച്ചത്. കോവിഡ് ബാധിതൻ ആയതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ ജിഷ കുവൈത്തിലെ റോയൽ ഹയാത്ത് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആണ്.