യുഎഇയിൽ മലയാളി എഞ്ചിനിയർ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു

0
32

ദുബായ്: മലയാളിയായ യുവ എഞ്ചിനിയർ യുഎഇയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി സബീല്‍ റഹ്മാൻ (25) ആണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. ദുബായിൽ പ്ലാനിംഗ് എഞ്ചിനിയറായ സബീൽ സിലിക്കോൺ ഒയാസീസിലുള്ള കെട്ടിടത്തിന് മുകളിൽ നിന്ന് കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.

ദുബായ് ഹെഡ് ക്വാട്ടേഴ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ഒന്നരവർഷമായി ദുബായിൽ ജോലി ചെയ്യുകയാണ് സബീൽ‌. വളവന്നൂര്‍ കടായിക്കല്‍ കോയയാണ് പിതാവ്. മാതാവ് സുബൈദ.