പാലക്കാട് സ്വദേശിയായ യുവാവ് കുവൈറ്റിൽ മരിച്ച നിലയിൽ

0
21
sajeer

കുവൈറ്റ്: മലയാളി യുവാവിനെ കുവൈറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി സജീറിനെ (29) ആണ് താമസിക്കുന്ന മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.റൗദയിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

വെള്ളിയാഴ്ച രാത്രി സുഹൃത്തുക്കളുമൊത്ത് ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങിയ സജീറിനെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സന്തോഷത്തോടെ ചിരിച്ച് പിരിഞ്ഞ സുഹൃത്തിന്റെ വിയോഗം കൂട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. മരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

2018 ഡിസംബറിലാണ് സജീർ കുവൈറ്റിൽ എത്തിയത്. ഭാര്യ നുബ്ല. റിദ ഫാത്തിമ , മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ മക്കളാണ്.