സൗദിയില്‍ വാഹനാപകടം: ആലപ്പുഴ സ്വദേശി മരിച്ചു

0
29

റിയാദ്: സൗദിയിലെ ലൈലാ അഫ്ലജിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി മരിച്ചു. മണ്ണഞ്ചേരി സ്വദേശി സൈനുദ്ദീൻ കബീർ (53) ആണ് മരിച്ചത്. റിയാദിൽ നിന്ന് 250കിലോമീറ്റര്‍ അകലെയുള്ള ലൈലാ അഫ്ലജില്‍ വച്ച് സൈനൂദ്ദീൻ ഓടിച്ചിരുന്ന റിക്കവറി ട്രക്ക് ട്രെയിലറിന് പിന്നിൽ ഇടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്തു വച്ച് തന്നെ ഇയാൾ മരിച്ചു.

16 വർഷമായി സൗദിയിൽ ജോലി ചെയ്തു വരികയായിരുന്നു സൈനുദ്ദീന്റെ മൃതദേഹം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. സലീനയാണ് ഭാര്യ. മക്കള്‍: നാസിയ, നാജിയ, മുഹമ്മദ് സിനാന്‍.