രണ്ടു കോടി ദിർഹത്തിൻറെ അബുദാബി ബിഗ് ടിക്കറ്റ് വീണ്ടും മലയാളിക്ക്

0
26

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഇവിടെ വീണ്ടും ഭാഗ്യദേവത മലയാളിയെ കടാക്ഷിച്ചു. ഞായറാഴ്‍ച രാത്രി നടന്ന നറുക്കെടുപ്പില്‍ മലയാളിയായ അബ്‍ദുസലാം എന്‍.വിയാണ് രണ്ട് കോടി ദിര്‍ഹത്തിന്റെ ഭാഗ്യസമ്മാനത്തിന് അര്‍ഹനായത്. 2020 ഡിസംബര്‍ 29ന് ഓണ്‍ലൈന്‍ വഴി എടുത്ത 323601 നമ്പറിലെ ടിക്കറ്റാണ് അബ്‍ദുസലാമിന് ഗ്രാന്റ് പ്രൈസ് നേടിക്കൊടുത്തത് . സമ്മാനം വിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് അധികൃതര്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. കഴിഞ്ഞ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ കോട്ടയം സ്വദേശി ജോര്‍ജ് ജേക്കബാണ് ഇത്തവണത്തെ നറുക്കെടുത്തത്. ഗ്രാൻഡ് പ്രൈസിന് പുറമെ നറുക്കെടുപ്പിലെ മറ്റു മൂന്ന് എന്ന മൂന്ന് സമ്മാനങ്ങളും ഇന്ത്യക്കാർക്ക് തന്നെയാണ് ലഭിച്ചത്.
ബിഎംഡബ്ല്യു സീരീസ് 15 നറുക്കെടുപ്പിലും വിജയിയായത് ദിയ ഡെയ്സി സിസിൽവ എന്ന ഇന്ത്യക്കാരിയും.