കേന്ദ്ര വാക്സിന് വേണ്ടി കാത്തുനിൽക്കാതെ കേരളം നേരിട്ട് വാക്സിൻ വാങ്ങും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ ഉടൻ വേണം എന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു എങ്കിലും അത് ലഭിക്കുന്നത് വരെ കാത്തിരിക്കാൻ ആവില്ല എന്നതിനാൽ ആണ് വാക്സിൻ നേരിട്ട് വാങ്ങാൻ തീരുമാനിച്ചത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാക്സിനേഷനായി മാനദണ്ഡം ഉണ്ടാകും ഇതിനു വേണ്ടി പ്രത്യേക സമിതിയെ രൂപീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു . മെയ് ഒന്നുമുതൽ 18 വയസ്സ് മുതൽ 45 വയസ്സ് വരെയുള്ളവർക്ക് സൗജന്യമായി കോവിഡ് പ്രതിരോധ വാക്സിൻ നൽകി തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്സിനേഷന് പ്രത്യേക ക്രമീകരണങ്ങൾ നിശ്ചയിക്കും. 18 വയസ്സിനു മുകളിൽ ഉള്ളവരിൽ അസുഖങ്ങൾ ഉള്ളവർക്ക് ആദ്യം വാക്സിൻ നൽകും.
സംസ്ഥാനത്ത് ഇന്ന് കാൽ ലക്ഷത്തിൽ അധികം കോവിഡ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 26995 പേരാണ് കൊറോണ ബാധിതരായത് . 28 പേർ കൊറോണ ബാധിച്ച് മരിച്ചു.