സംസ്ഥാനത്ത് ചിലയിടങ്ങളിൽ ലോകകപ്പ് ആഘോഷങ്ങൾ അതിര് വിട്ടു. എറണാകുളം കലൂരില്‍ മെട്രോ സ്റ്റേഷന് മുന്നില്‍ വച്ച് പൊലീസ് ഉദ്യോഗസ്ഥൻ ആക്രമിക്കപ്പെട്ടു, ഒരു സംഘം ആൾക്കാർ ചേർന്നാണ് ആക്രമിച്ചത്. ഇന്നലെ അര്‍ധരാത്രി പന്ത്രണ്ട് മണിയോടെ സിവില്‍ പൊലീസ് ഓഫീസര്‍ ലിബിന് നേരെയാണ് ആക്രമണമുണ്ടായത്. ലിബിനെ റോഡിലൂടെ അക്രമിസംഘം വലിച്ചിഴച്ചു. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
.തിരുവനന്തപുരം പൊഴിയൂരില്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സാരമായ പരിക്കേറ്റു. പൊഴിയൂര്‍ ജംഗ്ഷനില്‍ കളി കാണാന്‍ സ്ക്രീന്‍ സ്ഥാപിച്ച സ്ഥലത്തായിരുന്നു സംഘര്‍ഷം. രാത്രി പതിനൊന്നര മണിയോടെ രണ്ട് യുവാക്കള്‍ ഇവിടെ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കാന്‍ ആരംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പൊഴിയൂര്‍ സ്വദേശിയായ ജസ്റ്റിന് എന്നയാളെ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.