ജഹ്‌റ ആശുപത്രിയിൽ പ്രവാസി ഡോക്ടർക്ക് നേരെ ആക്രമണം

കുവൈറ്റ് സിറ്റി: ജഹ്‌റ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നൽപതുകാരൻ ആയ പ്രവാസി ഡോക്ടർ ആണ് നയീം പോലീസ് സ്റ്റേഷനിൽ ഇത്തരത്തിൽ പരാതി നൽകിയത്. തന്നെ അജ്ഞാതൻ  ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തതായി ആണ് ഡോക്ടറുടെ പരാതിയിൽ പറയുന്നതെന്ന് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു . പോലീസ് അന്വേഷണം നടത്തുകയും സംഭവത്തിൽ ഉൾപ്പെട്ട ഇരു കക്ഷികളെയും ജഹ്‌റ പ്രോസിക്യൂഷൻ ഓഫീസിലേക്ക് വിളിച്ചു വരുത്തി  ആക്രമണത്തിലേക്ക് നയിച്ച സാഹചര്യം,  ഉദ്ദേശ്യം എന്നിവ സംബന്ധിച്ച് അന്വഷിച്ചു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല