തിരഞ്ഞെടുപ്പ് നിയമ ഭേദഗതിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ അവാസ്തവമെന്ന് അധികൃതർ

0
38

കുവൈറ്റ് സിറ്റി: തിരഞ്ഞെടുപ്പ് നിയമത്തിൽ ഭേദഗതി ഭേദഗതി വരുത്തുന്നു എന്ന തരത്തിൽ  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾ വ്യാജമാണെന്ന്  ലോക്കൽ അഫയേഴ്‌സ് സെക്ടർ മേധാവിയും സർക്കാർ വക്താവുമായ അമീർ അൽ അജ്മി വ്യക്തമാക്കി.

തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ചില പൗരന്മാരെ ഒഴിവാക്കുന്നത് ലക്ഷ്യമിട്ടു തിരഞ്ഞെടുപ്പ് നിയമത്തിൽ ഭേദഗതികൾ വരുത്തുന്നത് എന്നാണ് പ്രചാരണം. ഈ വാദം അടിസ്ഥാന രഹിതം ആണെന്ന്  കുവൈറ്റ് ന്യൂസ് ഏജൻസിക്ക് (KUNA) നൽകിയ പ്രസ്താവനയിൽഅൽ-അജ്മി  ചെയ്തു.