കുവൈറ്റ് സിറ്റി: അൽ അഹ്മദിയിൽ പ്രവാസിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 4000 ദിനാർ തട്ടിയെടുത്തതായി പരാതി. ഫെബ്രുവരി 18-ന് ഞായറാഴ്ച പ്രവാസി അൽ-അഹമ്മദി പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച പരാതി നൽകി. പരാതിയിന്മേൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. പരാതിയിൽ പറയുന്നത് പ്രകാരം, തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിനായി ബാങ്കിൽ നിന്ന് പണം പിൻവലിച്ചു. തുകയുമായി മടങ്ങുന്ന വഴിക്ക് വെള്ള നിറത്തിലുള്ള നാൽചക്ര വാഹനത്തിലെത്തിയ ഒരാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കൈകലാക്കുകയായിരുന്നു.