സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി

0
59

കുവൈറ്റ് സിറ്റി:  യുവാവിനെ അധാർമിക പെരുമാറ്റത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്ന് പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻക്കെതിരെ ക്രിമിനൽ കോടതി യാത്രാ വിലക്ക് ഉത്തരവിറക്കി.  അധാർമികതയ്‌ക്ക് പ്രേരണ, ദുഷ്‌പ്രവൃത്തി തുടങ്ങിയ കുറ്റങ്ങളാണ് ഈ വ്യക്തിക്കെതിരെ കോടതി ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ വിശദാംശങ്ങൾ അനുസരിച്ച്, പ്രതി ഇരയ്ക്ക് അനുചിതമായ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും വാട്ട്‌സ്ആപ്പ് വഴി അയച്ചുവെന്നും, തുടർന്ന് യുവാവ് ഇവർക്കെതിരെ പരാതി നൽകുകയായിരുന്നു എന്നുമാണ് വിവരം