കുവൈറ്റിൽ നിന്ന് ഹൈദരാബാദിൽ എത്തിയ യാത്രക്കാരിൽ നിന്ന് 85 ലക്ഷം വിലമതിക്കുന്ന സ്വർണം പിടികൂടി

0
32

കുവൈറ്റ് സിറ്റി: കുവൈത്തിൽ നിന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ആർജിഐഎ) എത്തിയ  രണ്ട് യാത്രക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഇവരിൽനിന്ന് 85 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കണ്ടെടുത്തു.

പിടിയിലായവരിൽ ഒരാൾ വിമാനത്താവളത്തിലെ പുരുഷന്മാരുടെ ടോയ്‌ലറ്റിലെ ചവറ്റുകുട്ടയിൽ 75,80,650 രൂപ വിലവരുന്ന 1253 ഗ്രാം സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തി.

മറ്റു യാത്രക്കാരനെ ഇയാളുടെ ബാഗേജ് പരിശോധനയിലാണ് പിടികൂടിയത്.   9,16,570 രൂപ വിലമതിക്കുന്ന 151 ഗ്രാം സ്വർണം അവരുടെ ലഗേജിൽ  കഷണങ്ങളായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.