കേരളത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അതീവ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും കെജിഎംഒഎ പറഞ്ഞു. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നത് അപകടസൂചന യാണെന്നും കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
അതേസമയം സംസ്ഥാനത്ത് നിലവില്‍ ലോക്ക്ഡൗണ്‍ വേണ്ടെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നേരത്തെ നടത്തിയ സർവകക്ഷിയോഗത്തിലും സമാന നിർദ്ദേശമായിരുന്നു ഉയർന്നത്. രോഗവ്യാപനം കൂടിയ മൈക്രോ കണ്ടെയിന്‍മെനറ് സോണുകളിലെ കര്‍ശന നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്നാണ് തീരുമാനം. ഒപ്പം രാത്രി കാല കര്‍ഫ്യൂ, വാരാന്ത്യ നിയന്ത്രണം എന്നിവ തുടരും.