സ്വദേശികളുടെ കുത്തിവെപ്പ് പൂർത്തിയാകുന്നതോടെ എയർപോർട്ട് പൂർവസ്ഥിതിയിൽ പ്രവർത്തിച്ചുതുടങ്ങും

0
24

കുവൈത്ത് സിറ്റി: കുവൈത്തിൽ വാക്സിനു വേണ്ടി രജിസ്റ്റർ ചെയ്ത പൗരന്മാരുടെ പ്രതിരോധകുത്തിവെപ്പ് പൂർത്തിയായാലുടൻ വിമാനത്താവളങ്ങളുടെ പ്രവർത്തനം പൂർവസ്ഥിതിയിൽ പുനസ്ഥാപിക്കും എന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അല് ഖബാസ് റിപ്പോർട്ട് ചെയ്തു. കോവിഡ് വാക്സിൻ വലിയ അളവിൽ രാജ്യത്തേക്ക് എത്തിക്കാൻ കഴിയുന്ന സാഹചര്യത്തിൽ അതിൽ വലിയൊരു വിഭാഗം ജനങ്ങളെയും പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ ഭാഗമാകുന്നതിലൂടെ സാമൂഹിക പ്രതിരോധശേഷി കൈവരിക്കുമെന്നും, അതോടെ വരുന്ന ജൂലൈ മാസത്തോടെ രാജ്യത്തെ ജനജീവിതം സാധാരണ നിലയിൽ ആകുമെന്നും ഇന്നും പത്രം റിപ്പോർട്ട് ചെയ്തു.
കോവിഡ് -19 ടെസ്റ്റുകളുടെയും വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെയും ഫലങ്ങൾക്കായുള്ള ഡിജിറ്റൽ ട്രാവൽ പെർമിറ്റ് രണ്ടാഴ്ചയ്ക്ക് ശേഷം ഏപ്രിൽ പകുതിയോടെ ആപ്പിൾ പ്ലാറ്റ്‌ഫോമിൽ അവതരിപ്പിക്കുമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (ഐ‌എ‌ടി‌എ) പ്രഖ്യാപിച്ചു.