കുവൈത്ത് വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു

0
22

കുവൈത്ത് സിറ്റി : ഡിസംബർ 21 മുതൽ ഏർപ്പെടുത്തിയ താൽക്കാലിക യാത്രാ നിരോധനത്തിനു ശേഷം ഇന്നു പുലർച്ചെ നാലുമണി മുതൽ കുവൈത്ത് വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു. ജനിതകമാറ്റം സംഭവിച്ച കോവിഡ് വ്യാപനം യൂറോപ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു ഒന്നു മുൻകരുതലെന്നോണം കുവൈത്ത് അതിർത്തികൾ എല്ലാം അടച്ചത്.
യാത്രാ നിരോധനത്തെ തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ കഴിയാതിരുന്ന 150 യാത്രക്കാരുമായി ആയി ഇസ്താംബൂളിൽ നിന്നും വിമാനം കുവൈറ്റ് എയർപോർട്ടിൽ എത്തി. സമാനമായി കുവൈത്തിൽ അകപ്പെട്ടുപോയ പോയ 120 അത് പ്രവാസികളെയും കൊണ്ടുള്ള വിമാനം തുർക്കിയിലേക്ക് 110 പേരും പുറപ്പെട്ടു
10 ദിവസത്തേക്ക് വിദേശത്ത് കുടുങ്ങിയതിനു ശേഷം സ്വദേശത്തേക്ക് മടങ്ങിയെത്തിയ പൗരന്മാർ സന്തോഷം പ്രകടിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആദ്യ ദിവസം, കുവൈറ്റ് വിമാനത്താവളത്തിൽ 67 വിമാന സർവീസുകളാണുള്ളത്, 37 വിമാനങ്ങൾ കുവൈത്തിൽ നിന്ന് പുറപ്പെടുകയും
30 വിമാനങ്ങൾ കുവൈത്ത് വിമാനത്താവളത്തിൽ വൻ ഇറങ്ങുകയും ചെയ്യും.