കെ.ഐ.ജി.ഗോൾഡൻ ജൂബിലി സമാപന സമ്മേളനം ശ്രദ്ധേയമായി.

0
21

 

കുവൈത്ത് സിറ്റി: പ്രകാശം പരത്തി അര നൂറ്റാണ്ട് എന്ന തലക്കെട്ടിൽ കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് സംഘടിപ്പിച്ചിരുന്ന ഗോൾഡൻ ജൂബിലി പരിപാടികളുടെ സമാപന സമ്മേളനം പ്രമുഖ വ്യകതിത്വങ്ങളുടെ സാന്നിധ്യം കൊണ്ടും സമൂഹത്തിലെ നാനാതുറകളിലുള്ള ബഹുജനങ്ങളുടെ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി.കുവൈത്ത് ഔഖാഫ് മന്ത്രാലയം അസിസ്റ്റൻഡ് അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് നാസർ അൽ മുതൈരി ഉത്ഘാടനം ചെയ്‌തു. കുവൈത്തിലെ പ്രവാസി സമൂഹങ്ങൾക്കിടയിൽ ശ്രദ്ധേയമായ പരിപാടികൾകൊണ്ട് നിറഞ്ഞുനിൽക്കുന്ന ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയാണ് കേരള ഇസ്‌ലാമിക് ഗ്രുപ്പ് എന്നും കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ എല്ലാ പിന്തുണയും ഈ സംഘടനക്ക് നേരുന്നതായും നാസർ അൽ മുതൈരി പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്‌മാൻ മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരനും ചിന്തകനുമായ കെ.ഇ.എൻ, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ, മുൻ കുവൈത്ത് പാർലമെന്റ് അംഗം ഡോക്‌ടർ നാസിർ ജാസിം അബ്ദുല്ലാഹ് അൽ സാനി, കെ.ഐ.ജി. മുൻ പ്രസിഡണ്ടുമാരായ പി.കെ.ജമാൽ, കെ.എ.സുബൈർ, സക്കീർ ഹുസൈൻ തുവ്വൂർ, ഫൈസൽ മഞ്ചേരി എന്നിവർ പ്രഭാഷണങ്ങൾ നടത്തി. മുൻ വഖ്‍ഫ് ബോർഡ് ചെയർമാൻ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ വീഡിയോ സന്ദേശത്തിലൂടെ സമ്മേളനത്തിൽ പ്രസംഗിച്ചു. ജംഇയ്യത്തുൽ ഇസ്‌ലാഹ് ബോർഡ് ഓഫ് ഡയറക്ടർസ് ഡപ്യൂട്ടി ചെയർമാൻ മുഹമ്മദ് അലി അൽ ഉമർ, ജംഇയത്തുൽ ഇസ്‌ലാഹ് ഇസ്‌ലാമിക് കോഓപ്പറേഷൻ ഡയറക്ടർ അബ്ദുൽ മുഹ്സിൻ അല്ലഹ്‌വ് എന്നിവർ എന്നിവരും കുവൈത്തിലെ വിവിധ സംഘടനകളുടെ സാരഥികളും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തു.

നാൾവഴികൾ നാഴികകല്ലുകൾ സുവനീർ പി.മുജീബ് റഹ്‌മാൻ, കെ.ഇ.എൻ., പ്രമോദ് രാമൻ, പി.കെ.ജമാൽ, കെ.എ.സുബൈർ എന്നിവർ സംയുക്തമായി പ്രകാശനം നടത്തി. കുവൈത്തിൽ 40 വർഷം പൂർത്തിയാക്കിയ കെ.ഐ.ജി.പ്രവർത്തകരായ അഷ്‌റഫ് മുഹമ്മദ്, സമീർ മുഹമ്മദ്, പി. കെ.അബ്‌ദുൽ ലത്തീഫ്, ഇസ്‌ഹാഖ്‌ മൂസ, കുട്ടിയിൽ അബ്‌ദു റഹ്‌മാൻ, എം കെ.മുസ്‌തഫ, പി.കെ.ഹുസൈൻ, വി എം. ഇസ്‌മാഈൽ, വി പി ഹബീബ് ഹസൻ, പി മുസ്തഫ എന്നിവരെ ഷാളുകൾ അണിയിച്ച് ആദരിച്ചു. ഹഷീബ്, മുഖ് സിത്, യാസിർ എന്നിവരടങ്ങുന്ന ടീമും സൈബ, മൻഹ, ഫിസ, സുൽഫ, നബ, ഹന, അസ്‌വ എന്നിവരടങ്ങുന്ന ടീമും വ്യത്യസ്‍തമായ ഫലസ്‌തീൻ ഗാനങ്ങൾ ആലപിച്ചു. ഡോക്‌ടർ അലിഫ് ഷുക്കൂർ അറബ് അതിഥികൾക്ക് സ്വാഗതം പറഞ്ഞു.

അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓപ്പൺ ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ കെ.ഐ.ജി.കുവൈത്ത് പ്രസിഡണ്ട് പി ടി ശരീഫ് അധ്യക്ഷത വഹിച്ചു. അബ്‌ദുൽ ബാസിത് ഖുർആൻ പാരായണം നടത്തി. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും പ്രോഗ്രാം കൺവീനർ കെ.അബ്‌ദുറഹ്‌മാൻ നന്ദിയും പറഞ്ഞു