ചാൾസ് ബ്രിട്ടന്റെ പുതിയ രാജാവാകും

0
38

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തോടെ മകൻ ചാൾസ് (73) ബ്രിട്ടന്റെ പുതിയ രാജാവാകും. ‘കിങ് ചാൾസ് III’ എന്നായിരിക്കും അറിയപ്പെടുക. സ്ഥാനാരോഹണത്തിന്റെ സമയവും ദിവസവും തീരുമാനിച്ചിട്ടില്ല.ഇന്നലെ രാത്രി സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലായിരുന്നു രാജ്ഞിയുടെ അന്ത്യം.കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടായിരുന്നു . എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ യുകെയിൽ പത്തുദിവസം ഔദ്യോഗിക ദുഃഖാചരണം ആചരിക്കും.

1952 ലായിരുന്നു എലിസബത്ത് 2 ന്റെ കിരീടധാരണം. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്നു. തുടർച്ചയായി 70 വർഷം ഇവർ അധികാരത്തിലിരുന്നു