വടകരയില്‍ കെ.കെ രമ എണ്ണായിരത്തോളം വോട്ട് ലീഡുമായി വിജയത്തിലേക്ക്. എല്‍.ജെ.ഡി സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്‍ ഏറെ പിന്നിലാണ്. സിപിഎം അഭിമാന മല്‍സരമായി കണക്കാക്കുന്ന വടകരയില്‍ എന്തുവില കൊടുത്തും രമയെ പരാജയപ്പെടുത്തുകയായിരുന്നു എഡിഎഫ് ലക്ഷ്യം വച്ചിരുന്നത്. വടകരയില്‍ ആര്‍എംപിയും സോഷ്യലിസ്റ്റുകളും നേര്‍ക്കുനേര്‍ വന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്. ആര്‍എംപിക്ക് കൃത്യമായ വോട്ട് അടിത്തറയുള്ള മണ്ഡലത്തിൽ യുഡിഎഫിന്റെ ബോട്ടുകൾ കൂടിച്ചേർന്നതാണ് മികച്ച ലീഡിന് ആധാരമായത്. . ടിപി ചന്ദ്രശേഖരന്‍ രക്ത സാക്ഷി വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് രമയുടെ വിജയം. ഇത് ടിപി ചന്ദ്രശേഖരന്റെ വിജയമാണെന്ന് രമ പ്രതികരിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും പാര്‍ട്ടിക്കാരുടെയും വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. ടിപിയുടെ ശബ്ദമാണ് ഇനി വടകരയിലും നിയമസഭയിലും ഉയരുക. വടകരയിലുള്ള വോട്ടര്‍മാരോട് നന്ദി പറയുന്നും എന്നും രമ പറഞ്ഞു.
എലത്തൂരില്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ലീഡ് 20000 കടന്നിട്ടുണ്ട്.