തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മന്ത്രിസഭയില്‍ കെ.കെ ശൈലജ മന്ത്രിയാവില്ല. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. നിലവിൽ കെ കെ ശൈലജയെ വിപ്പ് ആക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ മന്ത്രിസഭയിലെ എല്ലാവരെയും ഒഴിവാക്കിയിരിക്കുകയാണ്. കെ കെ ശൈലജയെ മാറ്റിനിർത്തില്ല എന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്.
മുൻ മന്ത്രി സഭയിലെ എല്ലാ അംഗങ്ങളെയും മാറ്റാനാണ് തീരുമാനിച്ചിരുന്നത് ഇതിൽ ശൈലജയ്ക്ക് മാത്രം ഇളവ് നൽകേണ്ടെന്ന് കേന്ദ്രനേതൃത്വവും തീരുമാനമെടുത്തു എന്നാണ് സിപിഎം നൽകുന്ന വിശദീകരണം
എം.ബി. രാജേഷ് സ്പീക്കറാകും. വീണാ ജോര്‍ജ്, ആര്‍. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്‍, എം.വി. ഗോവിന്ദന്‍ എന്നിവര്‍ മന്ത്രിമാരാകും.