കെ കെ എം എ ആദരിച്ചു

0
30
കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ ഫർവാനിയ സോണൽ സംഘടിപ്പിച്ച സഗീർ തൃക്കരിപ്പൂ മെമ്മോറിയൽ ട്രോഫി റിവ്യൂ ഗാതറിംഗ്‌   ശനിയാഴ്ച  രാത്രി  ബദർ അൽ സമ ഓഡിറ്റോറിയ ത്തിൽ വെച്ച് നടന്നു . ഫർവാനിയ സോണലിന്റെ കീഴിലുള്ള അബ്ബാസിയ , ഫർവാനിയ , ജലീബ് ഖൈത്താൻ , സബ്ഹാൻ. ബ്രാഞ്ച്‌ പ്രതിനിധികളും ടീം മാനേജർമാരും പങ്കെടുത്തു .
ഇന്റർ ബ്രാഞ്ച് ടൂർണമെന്റ് അഞ്ചു ബ്രാഞ്ചുകളിലും ഒരു ഉണർവ് സൃഷ്ടിക്കുകയും ഒട്ടേറെ പുതിയ മെമ്പർമാരേ സഘടനയിലേക്കു ചേർക്കാൻ ടൂണമെന്റ് സംഹായകമായി എന്ന് ബ്രാഞ്ച് ഭാരവാഹികൾ യോഗത്തിൽ പറഞ്ഞു .
ടൂർണമെന്റ് കോർഡിനേറ്റർ  സി കമറു ദ്ധീൻ സാഹിബിനെ കെ കെ എം എ കേന്ദ്ര വൈസ് ചെയര്മാന്  എ പി അബ്ദുൽ സലാം മൊമെന്റോ നൽകി ആദരിച്ചു .കെ കെ എം എ ഫർവാനിയ സോണൽ ആർട്സ് സ്പോര്ട്സ് വൈസ്പ്രസിഡന്റ് മുഹമ്മദ് പെരുമ്പ സ്വാഗതവും ,  കേന്ദ്ര നേതാക്കളായ കെ എ ച് മുഹമ്മദ് കുഞ്ഞി, അബ്ദുൽ മജീദ് റവബി, വിവിധ ബ്രാഞ്ച് നേതാക്കളായ മൌതീൻ കോയ, പി പി പി സലീം ഫർവാനിയ , സാബിർ ഖൈത്താൻ , സിദ്ദിഖ് സബ്ഹാൻ, അബ്ദുൽ ലത്തീഫ് അബ്ബാസിയ, സിദ്ദിഖ് ചേർപ്പുളശേരി ജലീബ് ,   ആശസകളും  നേർന്നു സംസാരിച്ചു കെ കെ എം എ ഫർവാനിയ സോണൽ പ്രസിഡന്റ് വി കെ അബ്ദുൽ നാസ്സർ നന്ദിയും പറഞ്ഞു .