കെ.കെ.എം. എ കുടുംബ ക്ഷേമ പദ്ധതി വിതരണ പരിപാടി

0
10

കുവൈറ്റ്‌

അരികുവൽകരിക്കപ്പെട്ട കിഡ്നി രോഗികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയുള്ള കിഡ്നി ഡയാലിസിസ് സെൻ്റർ നിർമിക്കാൻ ഒരു സമൂഹത്തെ ചേർത്ത് പിടിച്ച് നേതൃത്വം നൽകിയ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഏറെ പ്രശംസാ പരമായ പ്രവർത്തനമാണ് നടത്തിയത് എന്ന് തണൽ ചെയർമാനുംജെ.ഡി.ടി ഇസ്ലാം പ്രസിഡൻ്റുpമായ ഡോ. ഇദ്രീസ് അഭിപ്രായപ്പെട്ടു. കെ.കെ.എം. എ അംഗങ്ങളായിരിക്കെ മരണപ്പെട്ട അംഗങ്ങളുടെ കുടുംബ ക്ഷേമ പദ്ധതി വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളുടെ സമയവും സമ്പത്തും നന്മ നിറഞ്ഞ പാതയിൽ  ചിലവഴിക്കുന്നതിനായി വഴിയൊരുക്കുന്ന പ്രവർത്തനത്തിന്  കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ്റെ ഈ പദ്ധതിയിലൂടെ സാധിച്ചു എന്ന് ഹാഫിള് അനസ് മൗലവി പറഞ്ഞു. പ്രവാസികൾ അവരുടെ വരവിന് അനുസരിച്ച് ചിലവഴിക്കാൻ വേണ്ടി തയ്യാറാവണം എന്ന് മുഖ്യാതിഥി മിംസ് ഹോസ്പിറ്റൽ ഡയറക്ടറുംമലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഡയറക്ടറും ആയ എം. സ്വലാഹുദ്ദീൻ പറഞ്ഞു.

സംസ്ഥാന പ്രസിഡൻ്റ് കെ. കെ അബ്ദുല്ല അദ്ധ്യക്ഷനായിരുന്നു. സംഘടനാ കാര്യങ്ങൽ കുവൈത്ത് കമ്മിറ്റി കേന്ദ്ര പ്രസിഡൻ്റ് ഇബ്രാഹിം കുന്നിൽ വിശദീകരിച്ചു.മുഖ്യ രക്ഷാധികാരി കെ. സിദ്ദീഖ്അലി മാത്രകെയർ ഫൗണ്ടേഷൻ വൈ.ചെയർമാൻ അക്ബർ സിദ്ദീഖ്സെക്രട്ടറി എൻ. എ മുനീർ കെ. ടി മുഹമ്മദ് മാനുഇ.കെ അബ്ദുല്ലഅബ്ദുൽ ഫത്താഹ് തയ്യിൽഎ വി മുസ്തഫവർക്കിങ് പ്രസിഡൻ്റ് എച്. എ ഗഫൂർ  എന്നിവർ സംസാരിച്ചു.

കേന്ദ്ര നേതാക്കളായ പി റഫീഖ്ഇസ്മായിൽ അബു ഹാലിഫഎ ടി നൗഫൽമുഹമ്മദ് കുട്ടി ജഹ്‌റഅബ്ദുൽ റസാഖ് സാൽമിയഅലി കരിമ്പ്രഅബ്ദുൽ റഹീം സബ് ഹാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു….

ഇ.എം ഹാഷിമിൻ്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച യോഗത്തിൽ സംസ്ഥാന ജന. സെക്രട്ടറി സ്വാഗതവുംയു. എ ബക്കർ  നന്ദി പറഞ്ഞു. സംസ്ഥാന ട്രഷറർ സുബൈർ ഹാജിസലീം അറക്കൽഖാലിദ് ബേക്കൽഅബ്ദു കുറ്റിച്ചിറഅലിക്കുട്ടി ഹാജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.