കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കെ കെ എം എ ഖൈത്താൻ ബ്രാഞ്ച് ജനറൽ ബോഡി യോഗം അബ്ബാസിയ ആർട്ട്സർക്കിൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജനറൽ സെക്രടറി ശിഹാബുദ്ധീൻ കോഡൂർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സാബിർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്മിൻ സെക്രട്ടറി സക്കീർ ഹുസൈൻ വാർഷിക റിപ്പോർട്ടും. ട്രാഷറർ ഖാലിദ് കൂബാറ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് ബഷീർ യോഗം ഉൽഘാടനം ചെയ്തു പ്രസംഗിച്ചു. സാമൂഹ്യ പ്രവർത്തനത്തിന് എല്ലാവരും മുന്നിട്ടിറങ്ങി സംഘടനയെ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കേന്ദ്ര ഐ ട്ടി സക്രടറി നൗഫൽസാഹിബ് മെമ്പർമാർക്ക്ലഭിക്കുന്ന ആനുകൂല്യങ്ങളെകുറിച്ചു
റിട്ടേർണിംഗ് ഓഫീസർ ഉസ്മാൻ മഠത്തിൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു പുതിയ ബ്രാഞ്ച് കമ്മിറ്റി നിലവിൽ വരികയും ച്ചെയ്തു. പുതിയ ഭാരവാഹികളായി അബ്ദുൽ മജീദ് (പ്രസിഡന്റ് ) ശിഹാബുദ്ധീൻ കോഡൂർ. ( ജനറൽ സെക്രട്ടറി ) സകീർ ഹുസൈൻ ( ട്രഷറർ ) വൈസ് പ്രസിഡന്റ് മാരായി ഖാലിദ് കൂബാറ, അബ്ദുൽ സമദ്, ഉവൈസ് , മൊയ്‌ദീൻ കുട്ടി, മുഹമ്മദ് കുട്ടി, മൻസൂർ കോഡൂർ, സുഷീർ, നദീർ, ഹനീഫ എന്നിവരെയും തിരഞ്ഞെടുത്തു.
കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ, ഇക്ബാൽ സാഹിബ്, ജാഫർ സാഹിബ്, ലത്തീഫ് എടയൂർ, സോണൽ പ്രസിഡന്റ് വി കെ നാസർ ഖാലിദ് ഉസ്താദ്, മഹമൂദ് പെരുമ്പ, യൂസഫ് റഷീദ് കർണാടക, ജംഷീദ് തുടങ്ങിയ നേതാക്കൾ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി ശിഹാബുദ്ദീൻ കോഡൂർ നന്ദി പ്രസംഗം നടത്തി