കെ.കെ.എം.എ മജ്ലിസ് 2024 മാർച്ച് 8 ന്

0
29

 

കുവൈത്ത് :
കുവൈത്ത് കേരളം മുസ്ലിം അസോസിയേ
ഷൻ വാർഷിക മത പ്രഭാഷണ പരിപാടി മജ്ലിസ് 2024 മാർച്ച് 8 നു അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറി
യത്തിൽസംഘടിപ്പിക്കും
പ്രമുഖ വാഗ്മി അൻസാർ നന്മണ്ട പ്രഭാഷണം നടത്തും. പരിപാടിയുടെ പ്രചാരണത്തിനായി തയ്യാർ ചെയ്ത പോസ്റ്ററിന്റെ പ്രകാശന കർമം ജലീബ് ബൽഖീസ് മസ്ജിദ് ഇമാം ഹസൻ അൽ നഹലാവി നിർവഹിച്ചു,

ചടങ്ങിൽ കെ കെ എം എ കേന്ദ്ര പ്രസിഡണ്ട് ഇബ്രാഹിംകുന്നിൽ അധ്യക്ഷത വഹിച്ചു. മജ്‌ലിസ് 2024 ന്റെ നടത്തിപ്പിന് വേണ്ടി വിപുലമായ പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചു.

കെ.സി റഫീഖ് (ചെയർമാൻ) കെ.സി. അബ്ദുൽ കരീം (വൈസ് ചെയർമാൻ) അബ്ദുൽ കലാം മൗലവി (ജനറൽ കൺവീനർ) വിവിധ സബ്‌കമ്മിറ്റി കൺവീനർ മാരായി കെ.എച്ച്. മുഹമ്മദ് കുഞ്ഞി, ടി ഫിറോസ് (സ്‌പോൺസർഷിപ് /ഫിനാൻസ് ), ഇസ്മായിൽ കൂരാച്ചുണ്ട് (വളണ്ടിയർ) മജീദ് റവാബി (ഓ ഡിറ്റോറിയം) ജാഫർ പി.എം (പ്രചാരണം), ലത്തീഫ് എടയൂർ (ഭക്ഷണം) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ വർക്കിംഗ്‌ പ്രസിഡന്റ്മാരായ കെ. ബഷീർ,എച് എ ഗഫൂർ എന്നിവരും മുസ്തഫ എ.ടി, ശരീഫ് മുൽകി, എ.ജി അഷ്‌റഫ്, ഷംസീർ നാസ്സർ, അഷ്‌റഫ് മാങ്കാവ്, അബ്ദുല്ല വാവാട്, എം വി മുഹമ്മദ് കുട്ടി, ഷറഫുദ്ദീൻ വള്ളി, മുഹമ്മദ് കുട്ടി, നിസാമുദ്ദീൻ ബാഖവി, അബ്ദുൽ റഷീദ്, ശിഹാബ് കോഡൂർ, പി. മൊയ്‌ദീൻ കുട്ടി, നിസാമുദ്ദീൻ എം. ടി, ശമ്മാസ് മുസ്തഫ, മുഹമ്മദ് സലിം, സ്ജബീർ അലി കാപ്പാട്, പി.കെ.ഹാരിസ്, ഹബീബുറഹ്മാൻ എം.പി, ശാഹുൽ, അഹ്മദ് കല്ലായി, സംബന്ധിച്ചു.