കുവൈത്ത് :
കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ 2024 -25 വർഷത്തേയ്ക്കുള്ള മെമ്പർഷിപ് ക്യാമ്പയിൻ പ്രഖാപിച്ചു. 01 ഒക്ടോബർ 2023 മുതൽ 31 ഡിസംബർ, 2023 വരെ മൂന്ന് മാസ കാലയളവിലാണ് ക്യാമ്പയിൻ. ഇതോടനുബന്ധിച്ചുള്ള പ്രഖാപന സമ്മേളനം ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റിൽ ഹാളിൽ വെച്ച് നടന്നു. പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കെസി റഫീഖ് സ്വാഗതം പറഞ്ഞു. മെമ്പർഷിപ് ക്യാമ്പയിൻ ഫ്ലയർ ബ്രോച്ചർ, മൈൽസ്റ്റോൺ, പ്രിവിലേജ് കാർഡ് എന്നിവയുടെ പ്രകാശനം ബി ഇ സി, ജോയ് അലുക്കാസ് ജ്വല്ലറി, സിറ്റി ക്ലിനിക്, മെഡക്സ് മെഡിക്കൽ കെയർ, സാൽമിയ ക്ലിനിക് പ്രതിനിധികൾ ചേർന്നു നിർവഹിച്ചു.
ആശംസകൾ നേർന്നുകൊണ്ട്, രാം ദാസ് നായർ, (ബി ഇ സി) വിനോദ് കുമാർ (ജോയ് അലുക്കാസ്), മുഹമ്മദ് അലി (മെഡക്സ്), അബ്ദുൽ സത്താർ, സതീഷ് (സിറ്റി ക്ലിനിക്) പ്രസന്ന (സാൽമിയ ക്ലിനിക്), അബ്ദുൽ റഷീദ് (അൽഫ ഒൺ), അയ്യൂബ് (ഗോ ഫസ്റ്റ്), അബ്ദുൽ നാസ്സർ (ആസ്റ്റർ), ഷെയ്ഖ് ഹസ്സൻ ബാദുഷ, ഹംസ, മുനാസ് ലത്തീഫ് (എച്ച്.ഒ.ടി) നജീബ് സി കെ (മാധ്യമം) എന്നിവർ സംസാരിച്ചു.
കെ.കെ.എം.എ അംഗങ്ങൾക്കായി വിവിധ സ്ഥാപനങ്ങൾ നൽകുന്ന ആനുകൂല്യങ്ങളുടെ പ്രഖ്യാപനം വേദിയിൽ വെച്ച് നടന്നു.
ബി ഇ സി മണി എക്സ്ചേഞ്ച്, ജോയ് ആലുക്കാസ്,ഗ്രാൻഡ് ഹൈപ്പർ, സിറ്റി ക്ലിനിക്, മെഡ്എക്സ് ഹോസ്പിറ്റൽ,സാൽമിയ ക്ലിനിക്,,മാഗോ ഹൈപ്പർ ഗോ ഫസ്റ്റ്, കാലിക്കറ്റ് ചെഫ്, തക്കാരാ, അളിയൻസ് തക്കാരം, ആൽബർട്ടോ ഓട്ടോമൊബൈൽ, ആസ്റ്റർ മിംസ്, അപ്പോളോ ക്ലിനിക്, നാഷണൽ മെഡിക്കൽ കണ്ണൂർ, കണ്ണൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, മണവാട്ടി ഗോൾഡ് ഡയമന്റ്സ്, ലു ലു ഗോൾഡ് കണ്ണൂർ, കല്ലിയാണ് മെഡിക്കൽ, സ്പീടെസ്ക് കാർഗോ തുടങ്ങിയ സ്ഥാപനങ്ങൾ
മെമ്പർമാർക്കു നൽകുന്ന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.
പ്രിവിലേജ് ആനുകൂല്യങ്ങളെ സംബന്ധിച്ചു വൈസ് ചെയർമാൻ എ.പി. അബ്ദുൽ സലാം വിശദീകരിച്ചു. മെമ്പർമാർക്ക് ഇന്ത്യയിലും,കുവൈത്തിലുമായി 16 സ്ഥാപനങ്ങൾ ഇതുവരേക്കും ആനുകൂല്യങ്ങൾ നൽകാമെന്ന് സമ്മതിച്ചതായും, കൂടുതൽ സ്ഥാപങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കെ കെ എം എ വർക്കിംഗ് പ്രസിഡന്റ് കെ ബഷീർ ക്യാമ്പയിൻ ചർച്ചകൾക്ക് നേതൃത്വം നൽകി. ഖാലിദ് ബി കെ, നയീം കാതിരി എന്നവർക്കുള്ള ഉപഹാരം വർക്കിംഗ് പ്രസിഡണ്ട് മാരായ ബി എം ഇക്ബാൽ, എഞ്ചിനീയർ നവാസ് എന്നിവർ നൽകി.
കെ.കെ.എം.എ നൽകി വരുന്ന വിദ്യാഭ്യാസ അവാർഡിന് അർഹരായ കുവൈത്തിലെ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. കേന്ദ്ര എടുക്കേഷൻ വകുപ്പ് വൈസ് പ്രസിഡന്റ് നിസ്സാം നാലകത്ത് പരിപാടി നിയന്ത്രിച്ചു കെ.കെ.എം.എ കേന്ദ്ര,സോണൽ,ബ്രാഞ്ച്,യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത പരിപാടിക്ക് വേണ്ട ഒരുക്കങ്ങൾക്ക് ബി.എം.ഇക്ബാൽ,
എച്.എ ഗഫൂർ,കെ.
ബഷീർ,ഓ.എം ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള ടീം നേതൃത്വം നൽകി. നഈം കാദിരി, ഖാലിദ് ബേക്കൽ
മൊയ്‌നുദ്ധീൻ തുരുത്തി എന്നിവർ പരിപാടിക്ക് വേണ്ട പ്രസന്റേഷൻ, ഫോട്ടോഗ്രാഫി എന്നിവ നിർവഹിച്ചു
പ്രവാസി മിത്ര കേന്ദ്ര വൈസ് പ്രസിഡന്റ് മജീദ് റവാബി ഒരുക്കിയ പി വി എം കോൽക്കളി സംഘം തിക്കോടി കലാകാരന്മാർ അവതരിപ്പിച്ച കോൽക്കളി,റൗഫ് തളിപ്പറമ്പ്, ശയൂഫ് കൊയിലാണ്ടി അൻവർ തൃശ്ശൂർ എന്നിവരുടെ പാട്ടുകൾ ചടങ്ങിന് മാറ്റ് കൂട്ടി ഈ പരിപാടി യുടെ നിയന്ത്രണം ഷംസീർ നാസ്സർ നിർവ്വഹിച്ചു
കെ കെ എം എ കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് എച്ച് എ ഗഫൂർ നന്ദി പറഞ്ഞു.