കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ CFO മുഹമ്മദലി മാട്ടരക്ക് കെ കെ എം എ യാത്രയയപ്പ് നൽകി.
അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി പാട്രന്‍ സഗീർ തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിൽ അഞ്ചു പതിറ്റാണ്ട് പിന്നിട്ട അലി മാട്ടര കുവൈത്ത് കുവൈത്ത് ചേംബർ ഓഫ് കൊമേഴ്സ് വിദേശകാര്യ വിഭാഗം തലവനായിരുന്നു. ജോലിയിലെ തന്റെ വൈദഗ്ധ്യം കാരണമായി ചേംബർ ഓഫ് കൊമേഴ്സ് അദ്ദേഹത്തെ ആദരിച്ചിരുന്നു.
അലിമാത്ര കുവൈത്തിലെ വിവിധങ്ങളായ മത-സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെ നേതൃത്വം വഹിച്ച അലി മാട്ടര, പാലക്കാട് ജില്ലയില്‍ ചെര്‍പ്പുളശ്ശേരി സ്വദേശിയാണ്. ചടങ്ങിൽ പ്രസിഡണ്ട് എ പി അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. അലി മാട്ടരക്കുള്ള ഉപഹാരം സഗീര്‍ തൃക്കരിപ്പൂര്‍, അബ്ദുല്ലത്തീഫ് മദനി, SA .LABBA എന്നിവര്‍ ചേര്‍ന്ന്‍ നല്‍കി.
ആശംസകൾ നേർന്നു കൊണ്ട് സാം പൈനമൂട്, അബ്ദുലത്തീഫ് മദനി, ജെ. ആൽബർട്ട്, ശംസുദ്ധീൻ ഫൈസി , ചെയർമാൻ NA മുനീർ, വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ, ഹംസ മുസ്തഫ, വര്‍ക്കിംഗ് പ്രസിടണ്ട് കെ ബഷീർ, ട്രഷറര്‍ സി ഫിറോസ് എന്നിവർ സംസാരിച്ചു.
വിവിധ ബ്രാഞ്ചുകളിൽ പ്രതിനിധീകരിച്ച് നിജാസ് (ഫഹാഹീൽ) വി കെ നാസ്സർ (അബാസിയ), അസിസ് (ഫിന്താസ്), അസ്‌ലം ഹംസ (മഹബൂല), സജ്ബീർ കാപ്പാട് (ഫർവാനിയ), ഷറഫുദീൻ (അബുഹലീഫ), ഖമറുദ്ധീൻ (ജഹ്റ), മൊയ്തീന്‍ കോയ (സബ്ഹാൻ), സാബിർ (ഖൈത്താൻ), സിദ്ദിഖ് ചെർപ്പുളശേരി (ജലീബ്), സാജിദ് നാഗൂര്‍ മീരാന്‍ (മംഗഫ്), എന്‍.കെ. അബ്ദുൽ റസാക്ക് (സാൽമിയ), അഷ്‌റഫ് മണ്ണഞ്ചേരി (അഹമ്മദി സോൺ), റസാഖ് മേലടി (സിറ്റി സോൺ), മജീദ് റവാബി (ഫർവാനിയ സോൺ ) എന്നിവരും സംസാരിച്ചു
കേന്ദ്ര അഡ്മിൻ സെക്രട്ടറി വി.എച്ച് മുസ്തഫ, ഫിനാന്‍സ് സെക്രട്ടറി മുനീർ കുനിയ, ഫിനാന്‍സ് കണ്ട്രോളര്‍ മുനീർ കോടി എന്നിവർ പരിപാടികൾ ക്രമീകരിച്ചു
കലാം മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ജന. സെക്രട്ടറി കെ സി. റഫീഖ് സ്വാഗതവും കമ്മ്യൂണിക്കേഷൻ സെക്രട്ടറി A. V. മുസ്തഫ നന്ദിയും പറഞു