നമ്മുടെ നാടിന്റെ സ്വതന്ത്ര്യത്തേ കുത്തക മൊതലായി മാരും വിഘടന വാദികളും കയ്യേറിയിരിക്കുന്നു , ആരോഗ്യ പരമായ ചർച്ചകൾക്ക് പകരം സംവാദങ്ങൾ നഷ്‌ടപ്പെട്ട സഭകളായി ഇന്ത്യയുടെ ഭരണ സിരാകേന്ദ്രം മാറിയിരിക്കുന്ന കാലത്താണ് നാം 73 മത്തേ സ്വാതന്ത്ര്യ ദിനം രാജിയം ആഘോഷിക്കുന്നതെന്ന്
കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ ( KKMA ) ആർട്സ് ആൻഡ് സ്പോർട്സ് വിഭാഗത്തിന്റെയ് കീഴിൽ ഫർവാനിയ മെട്രോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ” സ്വതന്ത്ര ഭാരതത്തിന്റെ വർത്തമാനം ” എന്ന വിഷയത്തെ അധികരിച്ചു നടന്ന സെമിനാറിൽ സംസാരിച്ച വിവിധ സംഘട നേതാക്കൾ അഭിപ്രായപ്പെട്ടു
കെ കെ എം എ പ്രസിഡന്റ് എ പി അബ്ദുൾസലാമിന്റെ അധ്യക്ഷതയിൽ , ചെയർമാൻ എൻ എ മുനീർ ഉദ്ഘാടനം ചെയ്തു .പ്രശസ്ത എഴുത്തുകാരനും ആക്ടിവിസ്റ്റുമായ നജീബ് മൂടാടി വിഷയാവതരണം നടത്തി നാനാത്വത്തിൽ ഏകത്വമെന്ന സന്ദേശം മുറുകെ പിടിക്കുന്ന ഒരു സമൂഹത്തിനു മാത്രമേ പ്രതീക്ഷയുടെ പൊൻപുലരി സമ്മാനിക്കുവാൻ സാധിക്കുള്ളുവെന്നു അദ്ദേഹം സൂചിപ്പിച്ചു .
വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇന്നത്തെ നമ്മുടെ നാടിന്റെയ് ദുരവസ്ഥ , ഭരണഘടനാ അനുശാസിക്കും വിധം ഭരണം നടത്തേണ്ടവർ തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുന്ന തിരക്കിലാണ് , പൊതു സമൂഹം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തിരുത്തുവാൻ തയാറാവണം ,അസംതൃപ്തികളാണ് തീവ്രമായ ചിന്തകളിലേക്കും വർഗീയ പ്രചാരണങ്ങൾക്കും ശക്തി പകരുന്നതെന്നും , പ്രവാസി സമൂഹം ഇത്തരം വേദികൾ സംഘടിപ്പിച്ചു പൊതു സമൂഹത്തിന് ബോധവത്കരണം നടത്തുവാൻ തയ്യാറാവണമെന്നും കെ കെ എം എ സംഘടിപ്പിച്ച പരിപാടി ഏറെ അഭിനധനം അർഹിക്കുന്നുവെന്നു സെമിനാറിൽ പങ്കെടുത്ത വിവിധ സംഘടന നേതാക്കളയ സകീർ ഹുസൈൻ തുവ്വൂർ (K I G ) ജെ സജി (കല ) ബാബുജി ബത്തേരി (തനിമ ) അബൂബക്കർ സിദ്ദീഖ് ( രിസാല സ്റ്റഡി സർക്കിൾ) കെ കെ എം എ പ്രതിനിധികളായ ഒ പി ഷറഫുദ്ധീൻ , അബ്ദുൽ കലാം മൗലവി,നൗഫൽ എ ടി തുടങ്ങിയവർ ചർച്ചകളിൽ അഭിപ്രായപ്പെട്ടു
കെ കെ എം എ കേന്ദ്ര – സോണൽ ബ്രാഞ്ച് – യൂണിറ്റ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു , ആർട്സ് ആൻഡ് സ്പോർട്സ് വിഭാഗം പരിപാടിയുടെ ക്രമീകരണങ്ങൾ നടത്തി കേന്ദ്ര ജനറൽ സെക്രട്ടറി കെ സി റഫീഖ് ആശംസകൾ നേർന്നു സംസാരിച്ചു കെ വി മുസ്തഫ മാസ്റ്റർ മോഡറേറ്ററായിരുന്നു. കേന്ദ്ര വൈസ് പ്രസിഡന്റ് വി കെ ഗഫൂർ സ്വാഗതവും , അസി :വൈസ് പ്രസിഡണ്ട് കെ ഒ മൊയ്‌ദു നന്ദിയും പറഞ്ഞു.