കെ.കെ.എം.എ ഫലൈക്ക ദ്വീപ് ഉല്ലാസ കപ്പൽ യാത്ര

0
23

കെ.കെ.എം.എ കുവൈത്തിലെ ഫലൈക്ക ദ്വീപിലേക്ക് ഉല്ലാസ കപ്പൽ യാത്ര സംഘടിപ്പിച്ചു. ഇക്കാറസ് കമ്പനിയുടെ 3 കപ്പലുകളിലായി സത്രീകളും കുട്ടികളും അടക്കം ഏകദേശം 600 ഓളം പേർ ഈ യാത്രയുടെ ഭാഗമായി. ഇരുപതും മുപ്പതും വർഷങ്ങൾ കുവൈറ്റിലെ പ്രവാസ മണ്ണിൽ ചിലവഴിച്ചെങ്കിലും ജോലിയുടെയും, കുടുംബ പ്രാരാബ്‌ദങ്ങളുടെയും നടുവിൽ വലഞ്ഞ് പുതു യാത്രാനുഭവങ്ങൾ തേടാത്ത പ്രവാസികൾക്ക് ഫൈലക യാത്ര നൽകിയത് അവിസ്മരണീയ ഓർമ്മകളാണ്. ആദ്യമായി കടൽ യാത്ര നടത്തുന്നതിൻ്റെ ആകാംക്ഷ പലരുടെയും മുഖങ്ങളിൽ പ്രതിഫലിച്ചു. പ്രഭാത ഭക്ഷണം കപ്പലിൽ തന്നെ കഴിച്ച് തുടങ്ങിയ യാത്ര പാട്ടും, കളിയും, ചിരിയുമായി ആഹ്ലാദകരമായി. ബോട്ടിങ്ങ്, കുതിര സവാരി, മ്യൂസിയം, മൃഗശാല, ഫലൈക്കയിലെ ചരിത്ര സ്മാരകങ്ങളിലെ സന്ദർശനം എന്നിവ പരിപാടിയെ കൂടുതൽ ആസ്വാദകരമാക്കി. അറബിക്, ഇന്ത്യൻ വിഭവങ്ങളടങ്ങിയ വിവിധ രുചികളിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ അടങ്ങിയ ബുഫെ ഉച്ച ഭക്ഷണം രുചി മുകുളങ്ങളെ ആവോളം തൃപ്തിപ്പെടുത്താൻ പോന്നതായിരുന്നു. വനേസ കടൽ തീരത്തെ കുളിയും, ഉഞ്ഞാലുകളും, കുട്ടികളും, മുതിർന്നവരും ഒരു പോലെ ആസ്വദിച്ചു.ചൂണ്ടയിടാൻ താൽപര്യമുള്ളവർ അതിൽ ഏർപ്പെട്ടു. ഫൈലക ദ്വീപിലെ ജുമുഅ നിസ്കാരത്തിന് ഖാലിദ് മുസ്‌ലിയാർ നേതൃത്വം നൽകി . വനേസ ബീച്ചിൽ അറബിക് കലാകാരൻമാർ ഒരുക്കിയ സംഗീത വിരുന്നും, സൂര്യന്റെ ഉദയാസ്തമയങ്ങൾ കണ്ട് കൊണ്ടുള്ള കടൽ യാത്രയും, ഒരിക്കലും മറക്കാൻ സാധിക്കാത്ത നിറവുള്ള കുറേ ഓർമ്മകളാണ് പങ്കെടുത്തവർക്ക് സമ്മാനിച്ചത്. പ്രസിഡണ്ട് ഇബ്രാഹിം കുന്നിൽ, ജനറൽ സെക്രട്ടറി റഫീക്ക് കെ.സി,പോഗ്രാം കമ്മിറ്റി ചെയർമാൻ നവാസ് കാതിരി,കൺവീനർമാരായ മൊയ്തു മേമി, മജീദ് റവാബി, സുൽഫിഖർ രജിസ്ട്രേഷൻ ടീം അംഗങ്ങളായ മുനീർ കുനിയ, നൗഫൽ.എ.ടി, അബ്ദുൽ ഗഫൂർ.എച്ച്.എ, സോണൽ പ്രസിഡണ്ടുമാരായ നാസർ.വി.കെ, മുസ്തഫ മാസ്റ്റർ, സി.എം.അഷ്റഫ്, എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.വി.എ കരീം, ലത്തീഫ് ചങ്ങരംകുളം, മൊയിനുദ്ധീൻ എന്നിവർ വിവിധ കപ്പൽ ഗ്രൂപ്പുകളുടെ ഫോട്ടോകൾ എടുത്തു. കപ്പലുകളിലെ പ്രവർത്തനങ്ങൾ നയീം കാതിരി,റഫീഖ്.കെ.ടി, ഇസ്മയിൽ.ഇ, ബി.എം. ഇഖ്ബാൽ, അബ്ദുൽ കലാം മൗലവി, ബഷീർ ഉദിനൂർ, സലീം.പി.പി.പി, എൻജിനീയർ റഷീദ്,സംസം റഷീദ്,കെ.സി കരീം,കെ.എച്ച് മുഹമ്മദ് കുഞ്ഞി,ഒ.പി ശറഫുദ്ധീൻ,നൗഷാദ് മംഗഫ്,സജ്‌ബീർ,എൻ.ടി.നാസർ എന്നിവർ ഏകോപിപ്പിച്ചു.
ബ്രാഞ്ച് തലത്തിൽ അഷ്റഫ് അലി, ഷമീർ ബാവ, ഫിറോസ്, ബാദുഷ, അബ്ദുൽ റഹ്മാൻ, ഹബീബ് റഹ്മാൻ, യൂസഫ് മുനിയം, മുഹമ്മദ് കുട്ടി, നദീർ, ഷമ്മാസ്, മജീദ്, ഷഫീഖ് എന്നിവർ കോ-ഓർഡിനേറ്റർമാരായി. വിവിധ സമയങ്ങളിലായി രാവിലെ 5 മണിക്ക് ആരംഭിച്ച യാത്ര രാത്രി 9 മണിയോടെ സമാപിച്ചു.