കെ.കെ.എം.എ പൊതുകിണര്‍ നിര്‍മ്മിച്ച്‌ നല്‍കി

0
22

കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ (കെ കെ എം എ ) സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഭാഗമായി  നല്‍കി വരുന്ന പൊതു കിണര്‍ പദ്ധതിയിലെ പതിനഞ്ചാമത് കിണറിന്റെ ഉദ്ഘാടനം  പട്ടാമ്പി എം.എൽ. എ ശ്രീ വി.ടി. ബൽറാം നിർവഹിച്ചു. കേരളത്തിലും കര്‍ണ്ണാടകയിലുമായി ഇതോടകം പതിനാല് കിണറുകള്‍ നിര്‍മ്മിച്ച്‌ നല്‍കുകയുണ്ടായി.

പട്ടാമ്പി കാക്കാട്ടേരിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ സംസ്ഥാന പ്രസിടണ്ട് കെ.കെ.അബ്ദുള്ള അദ്ധ്യക്ഷം വഹിച്ചു. കെ.കെ.എം.എ.യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ എം.എല്‍.എ അഭിനന്ദിച്ചു.  കിണർ നിർമാണത്തിന്  സ്ഥലം നൽകിയ  അംബിക ഉണ്ണി,  സാറാബിത്താത്ത  എന്നിവരുടെ  പ്രവത്തനത്തെയും അദ്ദേഹം എടുത്തു പറഞ്ഞു. മാനവീക നന്മ ഇല്ലാതായിത്തീരുന്ന കാലത്ത് സമൂഹത്തോട് പ്രതിബദ്ധത കാണിക്കുന്ന പ്രവാസി സമൂഹം ചെയ്യുന്ന നന്മകള്‍ വളരെയധികം പ്രശംസനീയമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സെക്രട്ടറി സലീം അറക്കൽ സംസ്ഥാന നേതാക്കളായ, എച്ച്.എം.അലിക്കുട്ടിഹാജി, ബാവു കൊടുമുണ്ടടി.എം. കുട്ടിഇ.വി. അബ്ദുൽ അസീസ്,  പി.പി മുഹമ്മദ്  കുട്ടി എന്നിവരും,  കേന്ദ്ര  – സോൺ – ബ്രാഞ്ച്  നേതാക്കളായ വി.കെ. ഹനീഫ, മുഹമൂദ് പെരുമ്പ, എം.സി ഷറഫുദ്ദീൻ, മിറാഷ് കരിമ്പഎന്നിവർ  പങ്കെടുത്തു

ആർ.വി.അബ്ദുൽ ഹമീദ് മൗലവി പ്രാർത്ഥന നടത്തി. അബ്ദുൽ അലി മദനി സ്വാഗതം പറഞ്ഞ യോഗത്തില്‍ സംസ്ഥാന കോ ഓഡിനേറ്റർ യൂ.എ. ബക്കർ നന്ദി പറഞ്ഞു