ഫലസ്തീൻ ജനതക്ക് കെ കെ എം എ യുടെ കൈതാങ്ങ്.

0
57

 

യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് അരിയും,ബ്ലാങ്കറ്റും  കൈമാറി കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷൻ( കെ കെ എം എ ).  അങ്കാറയിലെ കുവൈത്ത് റെഡ്ക്രെസൻ്റിനാണ്    ആറായിരത്തിൽ പരം റൈസ് ബാഗുകളും ബ്ലാങ്കറ്റും  കെ കെ എം എ കൈമാറിയത്.  നൂറ്റി ഇരുപത് മണിക്കൂർ കൊണ്ട് 5000 ബ്ലാങ്കെറ്റ് 5000 റൈസ് ബാഗ് എന്ന ചാലൻഞ്ച് കെ കെ എം എ പ്രഖ്യാപിച്ചത് . പക്ഷെ പ്രവർത്തകരുടെയും സുമനസുകളുടെയും ആത്മാർത്ഥമായ സഹകരണം കൊണ്ട് 6560 ബ്ലാങ്കറ്റ് 5807 റൈസ് ബാഗ് ഇന്ന് കുവൈത്ത് റെഡ്ക്രസന്റിന് കൈമറുവാൻ കെ കെ എം എ ക്ക് സാധിച്ചു.  ഗസ്സയിൽ 4056 കുട്ടികൾ ഉൾപ്പെടെ പത്തായിരത്തിന് മുകളിൽ മനുഷ്യ ജീവൻ പൊലിഞ്ഞു കഴിഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പോലും അഗ്നിക്ക് ഇരയാക്കി വെള്ളവും ഭക്ഷണവും, ചികിത്സയും ലഭിക്കാതെ  നൽകി അവർക്ക് അല്പം എങ്കിലും സ്വാന്തനം നൽകുവാൻ  കെ കെ എം ക്കു സാധിച്ചതായി ഭാരവാഹികൾ പറഞ്ഞു.

കൈമാറ്റ ചടങ്ങിൽ ചാലഞ്ച് ടീം ലീഡർ പി കെ അക്ബർ സിദ്ദിഖ് ഡെപ്യൂട്ടി ലീഡർമാരായ ബി എം ഇക്ബാൽ, എഞ്ചിനീയർ നവാസ് കാതിരി, വർക്കിംഗ്‌ പ്രസിഡന്റ്‌ എച്ച് എ ഗഫൂർ, ട്രഷറർ മുനീർ കുണിയ, വൈസ് പ്രസിഡന്റ്റുമാരായ
സംസം റഷീദ്, കെസി അബ്ദുൽ കരീം,ഒ എം ഷാഫി, കെ എച്ച് മുഹമ്മദ്‌ കുഞ്ഞി, പി എം ജാഫർ, അബ്ദുൽ കലാം മൗലവി, അഷ്‌റഫ്‌ മാൻകാവ്, അസ്‌ലം ഹംസ, അബ്ദുൽ ലത്തീഫ് എടയൂർ, സോണൽ നേതാക്കളായ മുഹമ്മദലി കടിഞ്ഞിമൂല, പി എം ഹാരിസ്, ലത്തീഫ് ഷേദിയ, ജംഷി കൊയിലാണ്ടി , കെ കെ എം എ ബ്രാഞ്ച് ഭാരവാഹികളായ അബ്ദുൽ ലത്തീഫ് ചങ്ങരംകുളം, ഖാലിദ് മൗലവി, പി പി പി സലീം, സാബിർ കൈത്താൻ, ശിഹാബ് കോടൂർ,എഞ്ചിനീയർ ഫൈസൽ സബ്ഹാൻ , ശറഫുദ്ധീൻ വള്ളി സിറ്റി, അബ്ദുൽ നാസ്സർ ഹവല്ലി, കമറുദ്ദീൻ ജഹ്‌റ, ഇസ്മായിൽ കൂരാച്ചുണ്ട്‌ അബു ഖലീഫ, ശാഹുൽ ഹമീദ് മെഹബൂല, റിയാസ് അഹ്മദ്, സജ്ബീർ കാപ്പാട്,ഷാഫി ഷാജഹാൻ, സാജിദ് രാമന്തളി, എഞ്ചിനീയർ റഷീദ്, അനസ് അബു ഹലിഫ, സി വി യൂസുഫ്, സിദ്ദിഖ് ചേർപ്പുളശേരി , ഷഫീഖ് ജലീബ്,സമീർ അബു ഹലീഫ, ഷംസീർ നാസർ, അബ്ദുറഹ്മാൻ ഹവല്ലി, ഹമീദ് പാലേരി, സയ്യിദ് ഷഹൽ ഫഹാഹീൽ, സമീർ എസ് വി മഹബൂലാ, അബ്ദുൽ മുക്താർ പി പി, സി എ മുഹമ്മദ്, ഷറഫുദ്ദീൻ ഹവല്ലി, സർജാദ്, സബീബ്, മൻസൂർ,അബ്ദുള്ള വാവാട്, ഹാരിഷ് എന്നിവർ നേതൃത്വം നൽകി. കെ കെ എം എ കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ ആദ്യക്ഷം വഹിച്ചു കേന്ദ്ര ജനറൽ സെക്രട്ടറി കെ സി റഫീഖ് സ്വാഗതം പറഞ്ഞു