കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ (കെകെപിഎ) , ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം കുവൈത്തും ബദർ അൽ സമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് രണ്ടാമത് രക്തദാന ക്യാമ്പയിൻ അദാൻ ബ്ലഡ് ബാങ്കിൽ നടത്തി.
നോർക്ക ഡയറക്ടർ പ്രവാസി ക്ഷേമനിധി ബോർഡ് അജിത് കുമാർ വയല ഉദ്ഘാടനം ചെയ്തു. കെകെപിഎ പ്രസിഡന്റ് സക്കീർ പുത്തൻപാലത്ത് അധ്യക്ഷത വഹിച്ചു. ബദർ അൽ സമാ മെഡിക്കൽ സെന്റർ ബ്രാഞ്ച് മാനേജർ അബ്ദുൾ റസാക്ക്, ബിസിനസ് ഡെവലപ്‌മെന്റ് കോർഡിനേറ്റർ അബ്ദുൾ അനസ്, ഇന്ത്യൻസ് ഡോക്ടർസ് ഫോറത്തിൽ നിന്നുള്ള ഡോ. ജിബിൻ തോമസ്, സാമൂഹിക പ്രവർത്തകൻ ബിജോയ് എന്നിവർ കാമ്പയിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി.കെകെപിഎ ഉപദേശക സമിതി അംഗങ്ങളായ തോമസ് പള്ളിക്കൽ, അഡ്വ. സുരേഷ് പുളിക്കൽ, അബ്ദുൾ കലാം മൗലവി, സിറാജുദ്ദീൻ, ജനറൽ സെക്രട്ടറി സുശീല കണ്ണൂർ, സെക്രട്ടറി വനജ രാജൻ, ട്രഷറർ സജീവ് കുന്നത്ത്, വൈസ് പ്രസിഡന്റ് സാറാമ്മ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു
.ജോസ്, സജീവ് കുന്നുമ്മല്‍, മുഹമ്മദ് എയ്‌റോള്‍, സൂസന്നെ, എബ്രഹാം ജോണ്‍, ബ്ലെസ്റ്റണ്‍ അര്‍ഷാദ്, ഷിജു, വിഷ്ണു, അനിലാല്‍, നെല്‍സണ്‍, അബ്ദുല്‍ കരീം, ശ്രീകുമാര്‍, സച്ചിൻ, കിരൺ, ശകുന്തള, ലതകുമാരി, സജില, ശാലു, രജനി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പ്രോഗ്രാം കൺവീനർ വിനോദ് ഹരീന്ദ്രൻ നന്ദി പറഞ്ഞു.