മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു. 84 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്തഫ ഞായറാഴ്ച പുലർച്ചയോടെയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 8 മണിക്ക് മാറമ്പള്ളി ജമാ അത്ത് കബർസ്ഥാനിലാണ് കബറടക്കം. കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. യൂത്ത് കോൺഗ്രസ് വഴിയാണ് മുസ്തഫ രാഷ്ട്രീയ രംഗത്തേക്കെത്തിയത്