തൃക്കരിപ്പൂര്‍: സംസ്ഥാന അധ്യാപക അവാര്‍ഡ്ജേതാവും,കാന്‍ഫെഡ്,ഗ്രന്ഥശാല,സാക്ഷരതാ പ്രസ്ഥാന രംഗങ്ങളില്‍ നിറ സാന്നിധ്യവുമായിരുന്ന കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അനുസ്മരണവും,വികസന വിജ്ഞാന സദസ്സും മാര്‍ച്ച് 22 ന് വൈകു: 3മണിക്ക് ഒളവറ ഗ്രന്ഥാലയം ഹാളില്‍ പ്രസിഡണ്ട് ടി.വി.വിജയന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ:സെക്രട്ടറി പി.വി.ദിനേശന്‍ ഉദ്ഘാടനം ചെയ്യും.
പ്രസ്തുത ചടങ്ങില്‍ വെച്ച് ഒളവറ വാര്‍ഡില്‍ ഏറെ വര്‍ഷങ്ങളായി സ്തുത്യര്‍ഹമായ നിലയില്‍ സേവനമനുഷ്ടിച്ചു വരുന്ന ഹരിത കര്‍മ സേനാംഗങ്ങളായ വി.കെ.പത്മിനി,ശ്രീജ.കെ എന്നിവരെ ആദരിക്കും. തുടര്‍ന്ന് ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ ഗ്രന്ഥാലയം സൗഹൃദ സംഘം ആലപിക്കുന്ന ഗാന സന്ധ്യയും അരങ്ങേറും.