ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം: അന്വേഷണം ശക്തമാക്കി പൊലീസ്

0
30

ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ സംസ്ഥാന വ്യാപകമായി തെരച്ചിൽ നടത്തി പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നു കരുതുന്ന വാഹനത്തിന്‍റെ ഉടമയെയും പണം ആവശ്യപ്പെട്ടു കൊണ്ടു കുട്ടിയുടെ അമ്മയെ ബന്ധപ്പെട്ട ഫോൺ നമ്പറിന്‍റെ ഉടമയെയും കണ്ടെത്തി എന്നാണ് സൂചന.കുട്ടിയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 112 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം , പത്തനംതിട്ട ജില്ലകളിൽ വാഹനപരിശോധന ശക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിനായി തമിഴ്നാട് പൊലീസിന്‍റെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.