ബിജെപി അംഗത്വം സ്വീകരിച്ച പത്മജ വേണുഗോപാലിനെതിരായ അധിക്ഷേപ പരാമർശം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് കെപിസിസി രാഷ്ട്രീയ കാര്യ യോഗത്തിൽ വിമർശനം. പത്മജയ്ക്ക് എതിരെ രാഹുൽ നടത്തിയതു മോശം പരാമർശമെന്നു ശൂരനാട് രാജശേഖരൻ യോഗത്തിൽ പറഞ്ഞു. ലീഡറുടെ പേര് ഉപയോഗിച്ചത് ശരിയായില്ലെന്നും രാഹുലിന്റെ ഭാഷയിൽ അഹങ്കാരത്തിന്റെ സ്വരമെന്നും വിമർശനമുയർന്നു. എന്നാൽ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം.
പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകൾ എന്ന രാഹുലിന്റെ പ്രയോഗമാണ് വിവാദമായത് .ബയോളജിക്കലി കരുണാകരൻ പദ്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പദ്മജ അറിയപ്പെടും. ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരിയായി, ചരിത്രത്തിലെ ഏറ്റവും വലിയ പിതൃഘാതകയായി പദ്മജ അറിയപ്പെടുമെന്നായിരുന്നു രാഹുലിന്റെ വിമർശനം .