സിഎഎക്കെതിരെ ഡൽഹി സർവകലാശാലയിൽ വീണ്ടും പ്രതിഷേധം, അറസ്റ്റ്

0
79

പൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹി സർവകലാശാലയിൽ ബുധനാഴ്ചയും പ്രതിഷേധം. എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ പ്രവർത്തകരെ സെക്യൂരിറ്റി ജീവനക്കാർ മർദിക്കുകയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

മുദ്രാവാക്യമുയർത്തി ക്യാമ്പസിനു പുറത്തേക്കുവന്ന പ്രവർത്തകരെ സെക്യൂരിറ്റി ജീവനക്കാരാണ് ആദ്യം മർദിച്ചത്. തുടർന്ന് വിദ്യാർഥികളെ ക്യാമ്പസിന് പുറത്താക്കി. ഇതോടെ പൊലീസെത്തി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു