ലോക്സഭാ തെരഞ്ഞെടുപ്പ്; കേരളം ഏപ്രിൽ 26ന് വിധിയെഴുതും

0
24

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ആകെ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 19നാണ് ആദ്യഘട്ടം. രണ്ടാം ഘട്ടമായ ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. മേയ് 7, 13, 20,25, ജൂൺ ഒന്ന് തീയതികളിലാണ് മറ്റ് ഘട്ടങ്ങൾ. ജൂൺ നാലിന് വോട്ടെണ്ണൽ നടക്കും. നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി എപ്രിൽ 4.

ഡൽഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളന ത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. കമ്മിഷ ണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവരും പങ്കെടുത്തു.

543 ലോക്സഭാ മണ്ഡലങ്ങളിലാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 96.8 കോടി വോട്ടർമാരാ ണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. 1.8 കോടി കന്നി വോട്ടർമാരാണ് ഇത്തവണ പോളിംഗ് ബൂത്തുകളിലേക്കെത്തുന്നത്. ഇവരിൽ 85 ലക്ഷം സ്ത്രീ വോട്ടർമാരാണ്.

ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിര ഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു. ആന്ധ്രാ പ്രദേശിൽ മേയ് 13നും സിക്കിമിലും അരുണാച ൽ പ്രദേശിലും ഏപ്രിൽ 19നും ഒഡീഷയിൽ മേയ് 13നുമാണ് വോട്ടെടുപ്പ്

കൂടാതെ, രാജ്യത്തെ 26 നിയമസഭാ സീറ്റുകളിലേ ക്കുള്ള ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാർ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, മ ഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട് എന്നീ സം സ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.