കണ്ണൂര്‍: അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ തനക്കെതിരെ പ്രവര്‍ത്തിച്ചവര്‍ ആരായാലും എട്ടിന്റെ പണികൊടുക്കുമെന്ന ഭീഷണി പ്രസംഗവുമായി കെഎം ഷാജി എംഎൽഎ. കണ്ണൂര്‍ വളപട്ടണത്ത് സംഘടിപ്പിച്ച ലീഗിന്റെ പൊതു പരിപാടിയില്‍ വെച്ചാണ് ഭീഷണി പ്രസംഗം. തനിക്കെതിരെ പാര്‍ട്ടിക്കകത്ത് നിന്ന് നീക്കങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും മറക്കില്ല. അവര്‍ക്കെല്ലാം എട്ടിന്റെ പണി നല്‍കും. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഉദ്യോഗസ്ഥരെയും വെറുതെ വിടില്ല എന്നും ഷാജി പ്രസംഗത്തിൽ പറഞ്ഞു,