കുവൈത്ത് സിറ്റി:
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഇ.അഹമ്മദിന്റെ നാലാം ചരമവാർഷിക ദിനത്തിൽ കുവൈത്ത് കെ എം സി സി ഓൺലൈൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അഡ്വക്കേറ്റ് ഹാരിസ് ബീരാൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കുവൈത്ത് കെ എം സി സി ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ അദ്ധ്യക്ഷത വഹിച്ചു. കഠിനാധ്വാനവും നിരന്തര ഗൃഹപാഠവും വിപുലമായ സൗഹൃദങ്ങളും രാഷ്ട്രത്തലവന്മാരുമായുള്ള സമ്പര്‍ക്കങ്ങളും ഇ.അഹമ്മദ് എന്ന മുസ്ലിം ലീഗ് നേതാവിനെ, ഭരണകര്‍ത്താവിനെ രൂപപ്പെടുത്തിയതെന്ന് അഡ്വക്കേറ്റ് ഹാരിസ് ബീരാൻ അനുസ്മരിച്ചു. കുവൈത്ത് ഭരണാധികാരികളോടും പ്രവാസി സമൂഹത്തോടും എന്നും ആഴത്തിലുള്ള സ്‌നേഹബന്ധം കാത്തു സൂക്ഷിച്ചു. കെഎംസിസിയുമായി ഏറെ അടുപ്പം കാത്തു സൂക്ഷിച്ച അദ്ദേഹം അവര്‍ക്കെന്നും താങ്ങും തണലുമായിരുന്നു. ഇ.അഹമ്മദിന്റെ സ്‌നേഹവും സൗഹൃദവും ഒരുപോലെ അനുഭവിച്ചറിഞ്ഞവരാണ് കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും
മെന്ന് കുവൈത്ത് കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് അനുസ്മരിച്ചു. ഉപദേശകസമിതി ചെയർമാൻ നാസർ തങ്ങൾ,വൈസ് ചെയർമാൻ കെ ടി പി അബ്ദുറഹിമാൻ, കുവൈത്ത് കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, ശഹീദ് പറ്റില്ലത്തു , സെക്രടറിമാരായ എഞ്ചിനീയർ മുഷ്താഖ്, ടി ടി ഷംസു, റസാഖ് അയ്യൂർ, കെ.എം.സി.സി. ജില്ലാനേതാക്കളായ ഹമീദ് സബ്ഹാൻ, ഫാസിൽ കൊല്ലം,അലി മാണികോത്ത്, അബ്ദു കടവത്ത്, ലത്തീഫ് തൃശൂർ തുടങ്ങിയവരും വിവിധ മണ്ഡലം നേതാക്കളും സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം ആർ നാസർ നന്ദിയും പറഞ്ഞു.