കുവൈത്ത് സിറ്റി:
ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കുവൈത്ത് കെ.എം.സി.സി. സംഘടിപ്പിക്കുന്ന “ഈദ് മിലൻ’19” ൽ പങ്കെടുക്കാനായി സുപ്രസിദ്ധ കലാകാരൻ നവാസ് പലേരി കുവൈത്തിലെത്തി. ഇന്ന് കുവൈത്ത് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിനു കുവൈത്ത് കെ.എം.സി.സി സംസ്ഥാന ഭാരവാഹികളുടേയും ആർട്സ് വിംഗ് സാരഥികളുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. സംസ്ഥാന ആർട്സ് വിംഗിന്റെ നേതൃത്വത്തിൽ പാട്ടും കഥയും ചരിത്രവും കോർത്തിണക്കിക്കൊണ്ട് മലയാളത്തിന്റെ പ്രിയ കലാകാരൻ നവാസ് പാലേരി നയിക്കുന്ന “ഈദ് മിലൻ’19” നാളെ (വെള്ളി) വൈകുന്നേരം 6.30 മുതൽ അബ്ബാസിയ നോട്ടിംഗ് ഹാം സ്കൂളിൽ നടക്കും. കുവൈത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന ദഫ്മുട്ട്, കോൽക്കളി, ഒപ്പന, അറബിക്ക് ഡാൻസ് എന്നിവയും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമായ പരിപാടിയിലേക്ക് കുവൈത്തിലെ മുഴുവൻ കലാ ആസ്വാദകരേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി കുവൈത്ത് കെ.എം.സി.സി. ഭാരവാഹികൾ അറിയിച്ചു.

(പടം അടിക്കുറിപ്പ്: “ഈദ് മിലൻ’19” ൽ പങ്കെടുക്കാനായി കുവൈത്ത് വിമാനത്താവളത്തിലെത്തിയ നവാസ് പാലേരിയെ കുവൈത്ത് കെ.എം.സി.സി സംസ്ഥാന ഭാരവാഹികളുടേയും ആർട്സ് വിംഗ് സാരഥികളുടേയും നേതൃത്വത്തിൽ സ്വീകരിക്കുന്നു.)