സമൂഹത്തിന്റെ ഉന്നമനം ലക്‌ഷ്യം വെച്ചുള്ള നന്മ നിറഞ്ഞ പ്രവർത്തനങ്ങളാണ് കുവൈത്ത് കെ.എം.സി.സി. നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി റിഗ്ഗയ് ജൗഹറ സ്‌കൂളിൽ സംഘടിപ്പിച്ച മെഗാ ഇഫ്‌താർ മീറ്റ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത് അദ്ധ്യക്ഷനായിരുന്നു.
മലപ്പുറം ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു ആദ്യമായി കുവൈത്തിലെത്തിയ സയ്യിദ് അബ്ബാസലി തങ്ങളെ കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്തും ഉപദേശക സമിതി ചെയർമാൻ സയ്യിദ് നാസർ മശ്ഹൂർ തങ്ങളും ചേർന്ന് ഉപഹാരം നൽകി സ്വീകരിച്ചു.

കുവൈത്ത് കെ.എം.സി.സി. ഉപദേശക സമിതി ചെയർമാൻ സയ്യിദ് നാസർ മശ്ഹൂർ തങ്ങൾ, ഫിമ പ്രസിഡന്റ് സലിം ദേശായി, കെ.ഐ.സി. ചെയർമാൻ ശംസുദ്ധീൻ ഫൈസി, കെ.കെ.എം.എ പ്രസിഡന്റ് ഇബ്രാഹിംകുന്നിൽ ആശംസകളർപ്പിച്ചു. ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹിമാൻ, മുൻ ജനറൽ സെക്രട്ടറി സിദ്ദിഖ് വലിയകത്ത്, കുവൈത്ത് കെ.എം.സി.സി. ഉപദേശക സമിതിയംഗങ്ങളായ ബഷീർ ബാത്ത, ടി.ടി. സലിം (സുലുക്ക) പി.വി.ഇബ്രാഹിം, സൈനുദ്ധീൻ കടിഞ്ഞിമൂല, വിവിധ സംഘടനാ നേതാക്കളായ കൃഷ്‌ണൻ കടലുണ്ടി (ഓ.ഐ.സി.സി.) ഡോ.ഹിദായത്തുള്ള (ഫിമ), അസ്‌ലം (ഇന്ത്യൻ എംബസി), ഷൈജിത് (കെ.ഡി.എ), എ.പി.അബ്ദുസ്സലാം (കെ.കെ.എം.എ), മുസ്തഫ ( ക്വോളിറ്റി ), മധുകുമാർ (കെ.ഇ.എ), റഹ്മാൻ (അൽ അൻസാരി എക്സ്ചേഞ്ച്), ഡോ.അഷ്റഫ്, മുഹമ്മദ് റാഫി (എം.ഇ.എസ്), അഡ്വ.ബഷീർ (മലപ്പുറം അസോസിയേഷൻ), അസീസ് തിക്കോടി (കെ. ഡി.എൻ.എ)
തുടങ്ങിയവർ ഇഫ്‌താറിൽ സംബന്ധിച്ചു.
കുടുംബങ്ങളടക്കം ആയിരത്തോളം പേർ സംബന്ധിച്ച ഇഫ്‌താർ മീറ്റിംഗ് ഹുദാ സെന്റർ (കെ.എൻ.എം) പ്രസിഡന്റ് അബ്ദുൽ നാസ്സർ സുല്ലമി ഉദ്ബോധന പ്രസംഗം നിർവ്വഹിച്ചു.
കുവൈത്ത് കെ.എം.സി.സിയുടെ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന അൽ മുസൈനി എക്സ്ചേഞ്ച് നുള്ള ഉപഹാരം സയ്യിദ് അബ്ബാസലി തങ്ങളിൽ നിന്നും മാനേജർ മുഹമ്മദ് അസ്‌ലം ചേലാട്ട് ഏറ്റുവാങ്ങി.
സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, ഹാരിസ് വള്ളിയോത്ത്, സിറാജ് എരഞ്ഞിക്കൽ, എൻ.കെ.ഖാലിദ് ഹാജി, ശഹീദ് പാട്ടില്ലത്, എഞ്ചിനീയർ മുഷ്താഖ്, ടി.ടി.ഷംസു, ശരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ, വിവിധ ജില്ലാ മണ്ഡലം ഭാരവാഹികൾ, വൈഡ് ഗാർഡ് അംഗങ്ങൾ തുടങ്ങിയവർ ഇഫ്‌താറിന്റെ ഒരുക്കങ്ങൾ നിർവ്വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം.ആർ.നാസർ നന്ദിയും പറഞ്ഞു.
(1.കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി റിഗ്ഗയ് ജൗഹറ സ്‌കൂളിൽ സംഘടിപ്പിച്ച മെഗാ ഇഫ്‌താർ മീറ്റ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യുന്നു.
2. കുവൈത്ത് കെ.എം.സി.സി.മെഗാ ഇഫ്താർ)