കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ മതകാര്യ വിംഗ് അഹ്‌ലൻ യാ റമദാൻ എന്ന പേരിൽ റമദാൻ മുന്നൊരുക്ക പരിപാടി സംഘടിപ്പിച്ചു. അബ്ബാസിയ കുവൈത്ത് കെഎംസിസി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ മതകാര്യ വിംഗ് ചെയർമാൻ മുജീബ് മൂടാലിന്റെ അധ്യക്ഷതയിൽ മുൻ കേന്ദ്ര പ്രസിഡന്റ് കെ ടി പി അബ്ദുറഹ്മാൻ ഉൽഘാടനം നിർവഹിച്ചു. ഇസ്ലാമിക് കൗൺസിൽ ദഹ്‌വ വിംഗ് ഡയറക്ടർ അമീൻ മുസ്‌ലിയാർ ചേകന്നൂർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് അസ്‌ലം കുറ്റിക്കാട്ടൂർ
സംസ്ഥാന ജനറൽ സിക്രട്ടറി റസാഖ് വാളൂർ മലപ്പുറം ജില്ല പ്രസിഡന്റ് ഹമീദ് സബ്ഹാൻ, ആക്ടിംഗ് ജനറൽ സെക്രെട്ടറി ഇല്യാസ് വെന്നിയൂർ, ട്രെഷറർ അയ്യുബ് പുതുപ്പറമ്പ്, സംസ്ഥാന മതകാര്യ വിങ് ചെയർമാൻ ഖാലിദ് ഹാജി , എച് ഇബ്രാഹിം കുട്ടി , അജ്മൽ വേങ്ങര എന്നിവർ സംസാരിച്ചു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോവുന്ന സീനിയർ നേതാവ് എച്ച് ഇബ്രാഹീം കുട്ടിക്ക് യാത്രയയപ്പ് നൽകി. പരിപാടിയിൽ കെഎംസിസി മലപ്പുറം ജില്ലാ ഭാരവാഹികളായ എൻജി.മുജീബ്, മുസ്തഫ ചട്ടിപ്പറമ്പ് ,ഷാഫി ആലിക്കൽ, തുടങ്ങിയവർ സംബന്ധിച്ചു. റാഫി അലിക്കൽ സ്വാഗതവും മുസ്തഫ ചട്ടിപ്പറമ്പ് നന്ദിയും പറഞ്ഞു.
(ഇസ്ലാമിക് കൗൺസിൽ ദഹ്‌വ വിംഗ് ഡയറക്ടർ അമീൻ മുസ്‌ലിയാർ ചേകന്നൂർ മുഖ്യ പ്രഭാഷണം നടത്തുന്നു)