കോവിഡ് കാലത്ത് അതിരുകളില്ലാത്ത പ്രവർത്തനങ്ങളിലൂടെ അദ്ഭുതങ്ങൾ സൃഷ്ടിച്ച കുവൈത്ത് കെ.എം.സി.സിയുടെ മെഡിക്കൽ വിങ്, വൈറ്റ് ഗാർഡ് അംഗങ്ങളെയും, മറ്റ് പ്രവർത്തകരെയും ആദരിക്കുന്നതിനായി കുവൈത്ത് കെ.എം.സി.സി. പോസ്റ്റ് കോവിഡ് കോൺഫറൻസ് സംഘടിപ്പിച്ചു. കുവൈത്ത് കെ.എം.സി.സി.പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്ത് അദ്ധ്യക്ഷനായിരുന്നു.പ്രൊ.ആബിദ് ഹുസൈൻ തങ്ങൾ (എം.എൽ.എ) സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര കേരള സർക്കാറുകൾ മനുഷ്യത്വത്തിന് യാതൊരു വിധ വിലയും കല്പിക്കാതെ വിഭാഗിയതയുടെയും വർഗീയതയുടേയും എല്ലാവിധ അതിർവരമ്പുകളും ലംഘിച്ചു കൊണ്ട് രാജ്യത്തെ വിഭജിക്കുക എന്ന നിലപാടുകളിലൂടെ കടന്ന് പോകുന്ന കേന്ദ്രത്തിലെ നരേന്ദ്രമോഡി സർക്കാർ ഒരു മതത്തിന്റെ പേരിലാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്നതെങ്കിൽ കേരളത്തിലെ പിണറായി സർക്കാർ ഫാസിസ്റ്റകൾക്ക് ചുവടൊപ്പിച്ച് കമ്യൂണിസത്തിന്റെ മതനിരാസത്തിന്റെ പ്രവർത്തനങ്ങളുമായി കടന്നുവന്ന മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിലെ നരേന്ദ്രമോഡിയേക്കാൾ ഏറെ കൂടുതൽ പ്രാവർത്തികമാക്കി ഒരു സമുദായത്തിന്റെയും പിന്നോക്ക ന്യൂനപക്ഷ വിഭാഗത്തിന്റെയും അവകാശങ്ങൾ ധ്വംസിച്ച് കൊണ്ട് കടന്നുപോകുന്ന വലിയ ഭീകരതയാണ് കേരളത്തിൽ നമുക്ക് കാണാൻ കഴിയുന്നതെന്ന് പ്രൊ.ആബിദ് ഹുസൈൻ തങ്ങൾ (എം.എൽ.എ) പറഞ്ഞു. ഫാസിസവും കമ്മ്യൂണിസവും സമുദായത്തെ ഇല്ലാതാക്കി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ കാലഘട്ടത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ കെ എം സി സി പ്രവർത്തകർ തയ്യാറാകണമെന്ന് അദ്ദേഹം ഉണർത്തി. കുവൈത്ത് കെ എം സി സി അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ (ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ) നടത്തിയ പോസ്റ്റ് കോവിഡ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് രോഗം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട് നിൽക്കുന്ന രോഗികളെ, ആരും അടുത്തേക്ക് കടന്ന് പോകാൻ മടിച്ച് നിൽക്കുന്ന സമയത്ത്, അവരെ സംരക്ഷണത്തിന്റെ കരവലയത്തിലാക്കി ജീവൻ തിരിച്ചുകിട്ടാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു കുവൈത്ത് കെ എം സി സി പ്രവർത്തകരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് കാലത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച ഷാഫി കൊല്ലത്തിനു ഉപഹാരം നൽകിക്കൊണ്ട് പരിപാടിയിൽ മുഖ്യാതിഥിയായിരുന്ന ബഹു.ഇന്ത്യൻ പാർലമെന്റ് അംഗം രാജ് മോഹൻ ഉണ്ണിത്താൻ കോവിഡ് പോരാളികൾക്കുള്ള ആദരവിന് തുടക്കം കുറിച്ചു. നൂറ്റി അമ്പതോളം പേർക്ക് ചടങ്ങിൽ നേതാക്കൾ മൊമെന്റോ നൽകി ആദരിച്ചു.
പ്രമുഖ വാഗ്മിയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താനുള്ള ഉപഹാരം വൈസ് പ്രസിഡണ്ട് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂരും ആബിദ് ഹുസൈൻ തങ്ങൾക്കുള്ള ഉപഹാരം സിറാജ് എരഞ്ഞിക്കലും ഷാഫി ചാലിയത്തിനുള്ള ഉപഹാരം ഹാരിസ് വള്ളിയോത്ത്തും കൈമാറി.
കോവിഡ് മഹാമാരിക്കാലത്തെ കുവൈത്ത് കെ.എം.സി.സി.യുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വീഡിയോ പ്രദർശനത്തിന് മെഡിക്കൽ വിങ് ജനറൽ കൺവീനർ ഡോ.അബ്ദുൽ ഹമീദ് പൂളക്കൽ നേതൃത്വം നൽകി.
അബ്ദുല്ല ഫർഹാൻ അൽ ബനിയാൻ, മെഡ് എക്സ് എം.ഡി.ഫാസ് മുഹമ്മദലി, ഉപദേശക സമിതി ചെയർമാൻ സയ്യിദ് നാസർ മശ്ഹൂർ തങ്ങൾ എന്നിവർ ആശംസകളർപ്പിച്ചു. 2022-2024 കാലത്തേക്കുള്ള മെമ്പർഷിപ് കാമ്പയിൻ ഉദ്‌ഘാടനം ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി.അബ്ദുറഹിമാന് നൽകിക്കൊണ്ട് ഷാഫി ചാലിയം നിർവ്വഹിച്ചു. പരിപാടിയുടെ മുഖ്യ സ്പോൺസറായ മെഡ് എക്സ് എം.ഡി. ഫാസ് മുഹമ്മദലിക്കുള്ള ഉപഹാരം ഉണ്ണിത്താൻ എംപിയും മറ്റു സ്പോൺസർമാരായ അൽ അൻസാരി എക്സ്ചേഞ്ച് പ്രതിനിധി അബ്ദുൽ റഹ്മാനു ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ.എയും ഫരീജ് സുവൈല പ്രതിനിധി ആസിഫിനുള്ള ഉപഹാരം ഷാഫി ചാലിയവും നൽകി.
2022ലെ റമദാൻ കലണ്ടറിന്റെ പ്രകാശനം ആബിദ് ഹുസൈൻ തങ്ങൾ ക്വാളിറ്റി മുസ്തഫാകും എൻ.കെ.ഖാലിദ് ഹാജിക്കും നൽകിക്കൊണ്ട് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ശഹീദ് പാട്ടില്ലത്, സെക്രട്ടറിമാരായ എഞ്ചി.മുഷ്താഖ്, ടി.ടി.ഷംസു, ശരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ എന്നിവർ പരിപാടിയുടെ വിജയത്തിനായുള്ള വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം.ആർ.നാസർ നന്ദിയും പറഞ്ഞു. ജില്ലാ-മണ്ഡലം നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു.
(പടം അടിക്കുറിപ്പ് : 1. കുവൈത്ത് കെ എം സി സി അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ (ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ) നടത്തിയ പോസ്റ്റ് കോവിഡ് കോൺഫറൻസ് പ്രൊ.ആബിദ് ഹുസൈൻ തങ്ങൾ (എം.എൽ.എ) ഉദ്ഘാടനം ചെയ്യുന്നു. 2. രാജ്‌മോഹൻ ഉണ്ണിത്താൻ (എം.പി) സംസാരിക്കുന്നു. 3. ഷാഫി കൊല്ലത്തിനു ഉപഹാരം നൽകിക്കൊണ്ട് രാജ് മോഹൻ ഉണ്ണിത്താൻ (എം.പി) കോവിഡ് പോരാളികൾക്കുള്ള ആദരവിന് തുടക്കം കുറിക്കുന്നു.)