കുവൈത്ത് കെഎംസിസി പാലക്കാട് ജില്ലാ കമ്മറ്റി ഇഫ്താർ സംഗമവും കൊവിഡ് പോരാളികൾക്കുള്ള ആദരവും സംഘടിപ്പിച്ചു:

0
81

കുവൈത്ത് സിറ്റി:

കുവൈത്ത് കെ.എം.സി.സി. പാലക്കാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും കൊവിഡ് പോരാളികൾക്കുള്ള ആദരവും സംഘടിപ്പിച്ചു. കുവൈത്ത് കെ.എം.സി.സി. പാലക്കാട് ജില്ലാ പ്രസിഡന്റ് സലാം പട്ടാമ്പി അദ്ധ്യക്ഷനായിരുന്നു. കെ.എം.സി.സി. ഓഫീസിൽ വെച്ചു നടത്തിയ പരിപാടിയുടെ ഉദ്ഘാടനം കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് നിർവഹിച്ചു. സംസ്ഥാന ജനറൽ അബ്ദുൽ റസാഖ് പേരാമ്പ്ര, കെ.ടി.പി.അബ്ദുറഹിമാൻ, ഖാലിദ് ഹാജി, എഞ്ചിനിയർ മുഷ്ത്താക്ക്,  ഷരീഫ് ഒതുക്കുങ്ങൽ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സെക്രട്ടറി അഷറഫ് അപ്പക്കാടൻ സ്വാഗതവും ജില്ലാ ട്രഷറർ അബ്ദു റസാഖ് കുമാരനെല്ലൂർ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ സൈനുൽ ആബിദ് അലനല്ലൂർ, സൈദലവി പിലാത്തറ, സൈദലവി ഷൊർണൂർ, ബഷീർ വജ്ദാൻ, നൗഷാദ് പി ടി പാലത്തറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.