പൗരത്വഭേദഗതി നിയമം; മതനിരപേക്ഷതയും ജനാധിപത്യവും  തച്ചുടക്കാൻ അനുവദിക്കില്ല- കെഎംസിസി സമ്മേളനം:

0
19
കുവൈത്ത് സിറ്റി:
പൗരത്വഭേദഗതി നിയമം നടപ്പിലാക്കി മതനിരപേക്ഷതയും ജനാധിപത്യവും  തച്ചുടക്കാൻ അനുവദിക്കില്ലെന്നുറക്കെ പ്രഖ്യാപിച്ച് കുവൈത്ത് കെഎംസിസി അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച NRC CAA എതിരെയുള്ള പ്രതിഷേധ മഹാസമ്മേളനത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ശറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. കുവൈത്തിലെ മത -സാംസ്കാരിക-രാഷ്ട്രീയ രംഗത്തുള്ള വിവിധ സംഘടനകളുടെ പ്രതിനിധികൾ  പരിപാടിയിൽ പങ്കെടുത്തു. രാജ്യത്തെ മതനിരപേക്ഷതയും ജനാധിപത്യവും  തച്ചുടക്കാൻ ഒരിക്കലും സമ്മതിക്കില്ലെന്നും അതിനെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസ് മുന്നിൽ തന്നെ ഉണ്ടാകുമെന്നും ഉദ്ഘാടനപ്രസംഗത്തിൽ കെപിസിസി സെക്രട്ടറി പറഞ്ഞു. രാജ്യത്ത് നടക്കുന്ന ഫാസിസ്റ്റുകളുടെ തേർവാഴ്ച്ചകൾ അക്കമിട്ട് വിവരിക്കുകയായിരുന്നു മുഖ്യപ്രഭാഷണം നടത്തിയ  അഡ്വക്കേറ്റ് ഷിബു മീരാൻ. ദേശീയപതാകയും പ്ലക്കാർഡുകളുമായായിരുന്നു ഓരോരുത്തരും സമ്മേളനത്തിൽ എത്തിച്ചേർന്നത്. മുദ്രാവാക്യം വിളികളുമായി ഓരോരുത്തരും പ്രവാസ ലോകത്തു നിന്നുള്ള പ്രതിഷേധം കൃത്യമായി  പ്രകടിപ്പിക്കുകയുണ്ടായി. ജിസിസി യിലെ തന്നെ ഏറ്റവും മികച്ച പ്രതിഷേധ സമ്മേളനമായി. സമ്മേളനത്തിൽ കെഎംസിസി ഉപദേശക സമിതി ചെയർമാൻ  നാസർ മഷ്‌ഹൂർ തങ്ങൾ, വർഗീസ് പുതുക്കുളങ്ങര (ഒ ഐ സി സി ), അജിത്കുമാർ (നോർക്ക ഡയറക്ടർ) , ഷംസുദ്ദീൻ ഫൈസി ( ഇസ്‌ലാമിക് കൗൺസിൽ ) , ഡോ. അബ്ദുൾ ഹമീദ് (കെ ഐ സി സി ) , സിദ്ധീഖ് മദനി ( ഐ. ഐ. സി) , ഷൈജു (കല), സഫീർ പി.ഹാരിസ് ( ജനത കൾച്ചറൽ) , അനിയൻ കുഞ്ഞി പാപ്പച്ചൻ (വെൽ ഫയർ പാർട്ടി ) , ഫൈസൽ മഞ്ചേരി (കെ ഐ ജി ) , മുബാറക്ക് (ആം ആത്മി ) , ഇബ്രാഹിം കുന്നിൽ (കെ കെ എം എ ) തുടങ്ങിയ സംഘടനാ പ്രതിനിധികൾ പ്രസംഗിച്ചു. തുടർന്ന് അഡ്വ. ഷിബു മീരാൻ പൗരത്വ ബില്ലിനെ കുറിച്ച് വിശദീകരിച്ച്  മുഖ്യ പ്രഭാഷണം നടത്തി. അബ്ബാസിയ  സെൻട്രൽ സ്കൂളിൽ വെച്ചു നടന്ന പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധ സമ്മേളനത്തിൽ കുവൈത്ത് കെ എം സി.സി. ജനറൽ സെക്രെട്ടറി എംകെ അബ്ദുൽ റാസാഖ്  സാഹിബ് സ്വാഗതവും എം. ആർ. നാസർ നന്ദിയും പറഞ്ഞു. ജ്യോതികുമാർ ചാമക്കാലക്കുള്ള ഉപഹാരം നാസർ തങ്ങളും ഷിബുമീരാനുള്ള ഉപഹാരം  വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂരും കൈമാറി . സഹ ഭാരവാഹികളായ സുബൈർ പാറക്കടവ്, ഷഹീദ് പാട്ടില്ലത്ത്, ഷെരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ , ഉപദേശക സമിതിയംഗങ്ങളായ സൈനുദ്ദീൻ കടിഞ്ഞി മൂല, ബഷീർ ബാത്ത സന്നിഹിതരായിരുന്നു.  ചടങ്ങിൽ തോമസ് ചാണ്ടി എം എൽ എ യുടെ വിയോഗത്തിൽ ഒരു മിനുട്ട് മൗനമാചരിച്ചുകൊണ്ട് തുടങ്ങിയ പരിപാടി ദേശീയ ഗാലാപനത്തോടെ സമാപിച്ചു.
(1. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുവൈത്ത് കെ.എം.സി.സി. സംഘടിപ്പിച്ച പ്രതിഷേധ മഹാ സമ്മേളനം കെ.പി.സി.സി. സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്യുന്നു.