കുവൈത്ത് കെ.എം.സി.സി. “തദ്ദേശം 2020” സംഘടിപ്പിച്ചു:

0
26

കുവൈത്ത് സിറ്റി:

കേരളത്തിൽ നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം അബ്ബാസിയ കെ.എം.സി.സി. ഓഫീസിൽ നടന്ന “തദ്ദേശം 2020” എന്ന പരിപാടി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വീഡിയോ കോൺഫ്രൻസ് വഴി ഉദ്ഘാടനം ചെയ്തു. നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കുവൈത്ത് കെ.എം.സി.സി. നടത്തുന്ന ഇത്തരം പരിപാടികൾ യു.ഡി.എഫിന് എന്നും ഊർജം പകരുന്നതാണെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ ഉൾപ്പെടെ കെ.എം.സി.സി. യുടെ നിരവധി നേതാക്കളും, സഹപ്രവർത്തകരും ഈ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നു എന്നത് നമുക്ക് ഏറെ അഭിമാനകരമാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് പറഞ്ഞു. ഓ.ഐ.സി.സി. നേതാവ് ഹരീഷ് തൃപ്പുണിത്തറ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. കുവൈത്ത് കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി.അബ്ദു റഹിമാൻ, ഭാരവാഹികളായ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, എൻ.കെ.ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, എഞ്ചിനീയർ മുഷ്താഖ്, ടി.ടി.ഷംസു, അബ്ദു കടവത്ത് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വിവിധ ജില്ലാ മണ്ഡലം ഭാരവാഹികളും പ്രവർത്തകരും സംബന്ധിച്ചു. യു.ഡി.എഫിന്റെ വിജയത്തിന് വേണ്ട പ്രവർത്തനങ്ങൾ നടത്താൻ നേതാക്കൾ ആഹ്വാനം ചെയ്തു. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം.ആർ.നാസർ നന്ദിയും പറഞ്ഞു.

(പടം അടിക്കുറിപ്പ്: കുവൈത്ത് കെ.എം.സി.സി. സംഘടിപ്പിച്ച “തദ്ദേശം 2020” എന്ന പരിപാടി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വീഡിയോ കോൺഫ്രൻസ് വഴി ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) , കുവൈത്തിൽ പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് അദ്ധ്യക്ഷത വഹിക്കുന്നു (വലത്ത്))